സച്ചിദാനന്ദ സ്വാമിക്കെതിരായ അധിക്ഷേപം; സുകുമാരൻ നായരുടെ കോലം കത്തിച്ച് ശ്രീനാരായണ ദർശനവേദി

അന്ധവിശ്വാസങ്ങൾ കേരളത്തിൻ്റെ മണ്ണിൽ വെറുതെ ഒഴുകിപ്പോയതല്ലെന്നും ഗുരുവും ശിഷ്യന്മാരടക്കമുള്ള മഹാരഥൻമാരുടെ പോരാട്ടങ്ങളുടെ ഫലമാണെന്നും പ്രതിഷേധയോഗം ഓർമ്മിപ്പിച്ചു

dot image

തൃശൂർ: ശിവഗിരി ധർമ സംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സച്ചിദാനന്ദ സ്വാമിയെ അധിക്ഷേപിച്ചതിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ച് പ്രതിഷേധം. കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മേൽവസ്ത്ര വിഷയത്തിൽ സച്ചിദാനന്ദ സ്വാമിക്കെതിരായ സുകുമാരൻ നായരുടെ പ്രസ്താവന കേരള പൊതു സമൂഹത്തിന് അപമാനമാണെന്നും സുകുമാരൻ നായർ മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങൾ കേരളത്തിൻ്റെ മണ്ണിൽ വെറുതെ ഒഴുകിപ്പോയതല്ലെന്നും ഗുരുവും ശിഷ്യന്മാരടക്കമുള്ള മഹാരഥൻമാരുടെ പോരാട്ടങ്ങളുടെ ഫലമാണെന്നും പ്രതിഷേധ യോഗം ഓർമിപ്പിച്ചു.

വിദ്യാഭ്യാസ പ്രവർത്തകൻ മനോജ്‌ വി കൊടുങ്ങല്ലൂർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു ശ്രീനാരായണ ദർശന വേദി കൺവീനർ എൻ ബി അജിതൻ അദ്ധ്യക്ഷത വഹിച്ചു. സി വി മോഹൻ കുമാർ, പ്രശാന്ത് ഈഴവൻ, വി ഐ ശിവരാമാൻ, വി എം ഗഫൂർ, ദിനേശ് ലാൽ, എം ആർ വിപിൻദാസ്. സുനിൽ ബാബു, അജയൻ എന്നിവർ സംസാരിച്ചു. പ്രദിപ് കളത്തേരി, വയലാർ വിജയകുമാർ, സജീവൻ ഈശ്വരമംഗലത്ത്, ശ്രീനി പുല്ലൂറ്റ്, രവി പെട്ടിക്കാട്ടിൽ, ബാബു കളത്തേരി, കെ പി മനോജ്, വി കെ അജയൻ, ഉണ്ണികൃഷ്ണൻ, എം യു പ്രജീഷ് എന്നിവർ കോലം കത്തിക്കൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Content Highlights: Sree Narayana Dharshana Vedhi against Sukumaran Nair

കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us