തൃശൂർ: തൃശൂർ അക്കരപ്പുറത്ത് ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. അക്കരപ്പുറം സ്വദേശിയായ കെ ജി പ്രദീപാണ് മരിച്ചത്.ലഹരി വിരുദ്ധ സേനയിൽ അംഗമാണ്.
ഇന്ന് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറം എന്ന സ്ഥലത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. ഈ കമാനത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlight : A police officer met a tragic end after the vehicle hit the arch