
ഗുരുവായൂർ : മതസ്പർദ്ധ പരത്തുന്ന അഭിപ്രായങ്ങളുമായി വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ എടത്വ തായങ്കരി ആനന്ദഭവനത്തിൽ ശ്രീരാജി(32)നെയാണ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ എസിപി ടിഎസ് സിനോജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂർ പടിഞ്ഞാറേനടയിലെ ഹോട്ടലുടമയുടെ സമൂഹസ്പർധ ഉളവാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹോട്ടലുടമ മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് അയാളുടെ വീഡിയോ പങ്കുവെയ്ക്കരുതെന്ന് പൊലീസിന്റെ നിർദേശമുണ്ടായിരുന്നു. ഇതിനിടയിലാണ് ശ്രീരാജ് ഇത് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്.ശ്രീരാജിന്റെ പേരിൽ എടത്വ, പെരുവന്താനം, ചെർപ്പുളശ്ശേരി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ നാല് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlight : The person who shared the video spreading religious rivalry on social media was arrested