
തൃശൂർ: കല്ലിടുക്ക് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ട ലോറിക്ക് പുറകിൽ മറ്റൊരു ലോറി ഇടിച്ചായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്.
ഡ്രൈവർ കരൂർ സ്വദേശി വേലുസ്വാമിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
Content Highlights: Cleaner dies in collision between lorries in Thrissur