
തൃശ്ശൂർ: മണ്ണുത്തിയിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. മണ്ണുത്തി റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയപ്പോളാണ് അപകടം. ചൊവ്വാഴ്ച രാത്രി 9 30 ന് ആയിരുന്നു സംഭവം.സിജോയെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
Content Highlight : Attempt to save a cat stuck on the road in Thrissur Mannutthi; The young man died after being hit by a lorry