41 ലക്ഷം തിരിച്ചടയ്ക്കാനായില്ല; മലപ്പുറത്തെ വയോധികയുടെ മരണം ജപ്തിയിൽ മനംനൊന്തെന്ന് കുടുംബം

ഇന്ന് രാവിലെ ആറുമണിയോടെയാണ് മാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

dot image

മലപ്പുറം: പൊന്നാനി പാലപ്പെട്ടിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മരിച്ചു. പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് മാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലപ്പെട്ടി എസ്ബിഐ ബാങ്കാണ് വായ്പ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വീട് ജപ്തി ചെയ്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

മാമിയുടെ മകൻ അലിമോൻ 2020ലാണ് എസ്ബിഐയുടെ പാലപ്പെട്ടി ബ്രാഞ്ചിൽ നിന്ന് സ്ഥലത്തിന്റെ ആധാരം ഈട് നൽകി 25 ലക്ഷം രൂപ വായ്പ എടുത്തത്. വായ്പയെടുത്ത മകന്‍ അലിമോനെ വിദേശത്ത് നിന്ന് കാണാതായിട്ട് നാലു വര്‍ഷമായി. മകനെ കാണതായതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശ കൂടി തിരിച്ചടയ്‌ക്കേണ്ട തുക 41 ലക്ഷം രൂപയായി. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. വൈകിട്ട് പൊലീസിന്റെയും കോടതി ജീവനക്കാരുടെയും ഒപ്പമെത്തിയ ബാങ്ക് ജീവനക്കാർ ജപ്തിയുടെ ഭാഗമായി മാമിയെ വീട്ടിൽനിന്നിറക്കി മകന്റെ വീട്ടിലേക്കു മാറ്റുകയായിരുന്നു.

Content Highlight : 41 lakhs could not be repaid; An elderly woman died because of the confiscation of her house

dot image
To advertise here,contact us
dot image