കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധ മരിച്ചു. നമ്പ്യാര്‍കുന്ന് ആനമുണ്ട സ്വദേശി തങ്കമ്മയാണ് മരിച്ചത്. കുളിമുറിയില്‍ തുണികള്‍ കൂട്ടിയിട്ട് തീകൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്.
പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തങ്കമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംഭവത്തില്‍ നൂല്‍പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: aged women died in Wayanad