വയനാട്ടില്‍ മൂന്ന് കടുവകള്‍ ചത്ത സംഭവം; കൊന്നതാണെന്ന് സംശയം, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കെ എസ് ദീപയുടെ നേതൃത്വത്തിലുള്ള ഏട്ടംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.

dot image

കൽപ്പറ്റ: വയനാട്ടില്‍ മൂന്ന് കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കടുവകളെ കൊന്നതാണെന്ന സംശയത്തിലാണ് വനംവകുപ്പ്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കെ എസ് ദീപയുടെ നേതൃത്വത്തിലുള്ള ഏട്ടംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. സംഘത്തിൽ ഡോ അരുണ്‍ സഖറിയയും ഭാഗമാകും.

വയനാട് താത്തൂര്‍ സെക്ഷനിൽ രണ്ട് കടുവകളെയും വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കടുവക്കുഞ്ഞിനെയുമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

content highlight- In the case of death of three tigers in Wayanad, suspected to be killed, a special team has been appointed

dot image
To advertise here,contact us
dot image