
കൽപ്പറ്റ: വയനാട്ടിൽ കാറുകളുമായി സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. സെന്റ് ഓഫുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ സ്കൂളിൽ കാറുമായി എത്തിയത്. അഭ്യാസ പ്രകടനത്തിനിടെ ആഡംബര കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്കൂളിൽ ഇന്ന് വിദ്യാർത്ഥികളുടെ സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥികൾ ആഡംബരകാർ അടക്കമുള്ളവുമായി എത്തിയത്. ഇതിന് പിന്നാലെ സ്കൂൾ ഗ്രൗണ്ടിൽ കാർ ഇറക്കി പ്രകടനം നടത്തി. സ്കൂളിലെ അധ്യാപികയും മകളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധി കാറുകൾ സ്കൂൾ ഗ്രൗണ്ടിൽ കാണാം. ഗ്രൗണ്ടിൽ കാറുകൾ വട്ടം ചുറ്റുന്നതും പിന്നാലെ കൂട്ടിയിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Content Highlight: Wayanad students brings cars, does dangerous stunts on school grounds; accident