റോഡ് മുറിച്ചു കടന്ന കുട്ടിയെ രക്ഷിക്കാനായി ബ്രേക്കിട്ടു; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തെ തുടര്‍ന്ന് ഫൈസല്‍ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെടുകയായിരുന്നു

dot image

വയനാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വയനാട് മേപ്പാടിക്ക് സമീപമാണ് സംഭവം. നെല്ലിമുണ്ട സ്വദേശി ചീരങ്ങല്‍ ഫൈസല്‍ (42) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടന്ന കുട്ടിയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഫൈസല്‍ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെടുകയായിരുന്നു. മേപ്പാടിയിലെ സ്‌കാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവരുടെ നില ഗുരുതരമല്ല.

Content Highlights- auto driver died an accident in meppadi

dot image
To advertise here,contact us
dot image