
കൽപ്പറ്റ: വയനാട് അമ്പലവയലിൽ ക്വാറി കുളത്തിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. കൊട്ടിയൂർ സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കുളിക്കുന്നതിനിടയിൽ കാൽ തെറ്റി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : Middle-aged man falls into quarry pond while taking a bath; tragic end for him