
പത്തനംതിട്ട : പത്തനംതിട്ട വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയായ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. വര്‍ഷങ്ങളായി കേരളത്തിൽ ജോലി ചെയ്തുവരുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകൾ റോഷ്ണി റാവത്തിനെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.
കറുപ്പില്‍ വെള്ള കള്ളികളുള്ള ഷര്‍ട്ടാണ് കാണാതായപ്പോൾ പെൺകുട്ടി ധരിച്ചിരുന്ന വേഷം. കുട്ടിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കാനറിയാം. വർഷങ്ങളായി കുടുംബസമേതം ഇവർ പത്തനംതിട്ടയിലാണ് താമസിക്കുന്നത്.
ചെറുപ്പ കാലം മുതൽ റോഷ്നി കേരളത്തിലാണ് പഠിക്കുന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
content highlights : Seventeen-year-old girl missing in Pathanamthitta