തിങ്കളാഴ്ച നടക്കാനിരിക്കുന്ന റെയില്‍വേ സുരക്ഷാ സേനയിലെ എസ്ഐ (എക്സിക്യൂട്ടീവ്) തസ്തികയിലേക്കുള്ള നിയമനത്തിനുള്ള റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിക്കും. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്സിന്റെ വെബ്സൈറ്റില്‍ കയറിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യേണ്ടത്.
റെയില്‍വേ സുരക്ഷാ സേനയിലെയും റെയില്‍വേ സുരക്ഷാ സ്പെഷ്യല്‍ ഫോഴ്സിലെയും എസ്ഐ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള അടുത്തഘട്ട റിക്രൂട്ട്മെന്റ് പരീക്ഷ നടക്കുന്നത് തിങ്കളാഴ്ചയാണ്. വിവിധ ഘട്ടങ്ങളിലായി 2,3,9,12,13 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. 9ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ആണ് ഇന്ന് പ്രസിദ്ധീകരിക്കുക. പരീക്ഷയ്ക്ക് നാലുദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പുറത്തുവിടുന്നതാണ് പതിവ്. ആര്‍ആര്‍ബി വെബ്സൈറ്റില്‍ കയറി ആപ്ലിക്കേഷന്‍ ലിങ്കില്‍ കയറി വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രമേ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ.'
കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫോര്‍മാറ്റിലാണ് പരീക്ഷ. 90 മിനിറ്റ് ആണ് പരീക്ഷാസമയം. 120 ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. അഡ്മിറ്റ് കാര്‍ഡിലെ പേര്, റോള്‍ നമ്പര്‍, പരീക്ഷാ തീയതി, പരീക്ഷാ കേന്ദ്രം, സമയം എന്നിവ ഒത്തുനോക്കേണ്ടതാണ്. സംശയം ഉള്ളവര്‍ക്ക് 9592001188, 01725653333 എന്നി ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഇ-മെയില്‍ ഐഡി വഴിയും സംശയങ്ങള്‍ ചോദിക്കാവുന്നതാണ്.
Content Highlights: rpf si 2024 admit cards for dec 9 exam to be out today