'മുന്നോട്ട് വരൂ, നിങ്ങള്‍ക്ക് ഞങ്ങളെ തല്ലാം…'; വൈകാരിക പ്രതികരണവുമായി യെസ്മാഡത്തിന്റെ സിഇഒ

'ഈ പ്രചരണം മോശമായാണ് വന്നത്, എന്നാല്‍ എന്റെ ഉദ്ദേശം ശരിയായിരുന്നു'

dot image

ജീവനക്കാര്‍ ജോലി സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടോ എന്ന് അറിയാന്‍ സര്‍വേ നടത്തിയ കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടു എന്ന തരത്തില്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ യെസ്മാഡത്തിനെതിരെ ആരോപണമുയര്‍ന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ വൈറലായ ഈ സംഭവം ആസൂത്രിത നീക്കമാണെന്നും ആരെയും പിരിച്ചു വിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരിന്നു. ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയായണ് യെസ് മാഡത്തിന്റെ സിഇഒ മായങ്ക് ആര്യ.

എട്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തങ്ങള്‍ നടത്തിയ കാംപയിന്‍ മോശമായാണ് പ്രചരിച്ചതെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അതിന്റെ ഉദ്ദേശ്യത്തെ ന്യായീകരിക്കുകയാണ് സിഇഒ. 'ഇത് മോശം പിആറാണെന്ന തരത്തില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ ഞങ്ങളെ തല്ലണമെന്നും പലരും ആഹ്വാനം ചെയ്യുന്നു. മുന്നോട്ട് വരൂ, നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളെ തല്ലാം. ഈ പ്രചരണം മോശമായാണ് വന്നത്, എന്നാല്‍ എന്റെ ഉദ്ദേശം ശരിയായിരുന്നു', അദ്ദേഹം പറഞ്ഞു.

മാത്രവുമല്ല, 2013ല്‍ അദ്ദേഹം നേരിട്ട സായുധ കവര്‍ച്ചയുടെ വിവരവും മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചു. വേദനാജനകമായ ആ അനുഭവം ജീവിതത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള തന്റെ മനോഭാവത്തില്‍ വരുത്തിയ മാറ്റങ്ങളും അദ്ദേഹം പങ്കുവെച്ചു. അക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ ആര്യയ്ക്ക് കാലൊടിഞ്ഞിരുന്നു. അതില്‍ നിന്നും തിരിച്ചു വന്നതിനെക്കുറിച്ചും അദ്ദേഹം പോസ്റ്റില്‍ പങ്കുവെക്കുന്നു.

'സമയം എല്ലാ മുറിവുകളും ഉണക്കുന്നുവെന്ന് അവര്‍ പറഞ്ഞു. പക്ഷേ അതൊരു കള്ളമായിരുന്നു. സമയം കൊണ്ട് നിങ്ങള്‍ കെട്ടിപ്പൊക്കുന്ന കാര്യങ്ങളാണ് നിങ്ങളെ യഥാര്‍ത്ഥത്തില്‍ കെട്ടിപ്പടുക്കുന്നത്. എന്റെ കാലുകള്‍ നരകതുല്യമായ വേദന എനിക്ക് നല്‍കി. എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ജീവിതം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് തമാശയാണ്. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുന്നു, ഒരു മിനിറ്റിനപ്പുറം ഇനി എപ്പോഴെങ്കിലും നടക്കാന്‍ സാധിക്കുമോയെന്ന് ആലോചിച്ച് കിടക്കും', ആര്യ പറഞ്ഞു.

അപകടം സംഭവിച്ച സമയത്തെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ അപകടത്തിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2016ലാണ് ആര്യ തന്റെ വീട്ടിലിരുന്ന് കൊണ്ട് തന്നെ യെസ്മാഡമെന്ന സ്റ്റാര്‍ട്ട് അപ് കമ്പനി തുടങ്ങിയത്. തങ്ങളുടെ അഭിമാനമായ ലക്ഷ്യത്തിലേക്ക് വേണ്ടി ഓടുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlights: YesMadam company CEO about controversies

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us