കുടുംബശ്രീ വ്ളോഗ്, റീല്‍സ് മത്സരം രണ്ടാം സീസണിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. വീഡിയോകള്‍ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 30. അഞ്ച് മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്ളോഗ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
റീല്‍സ് മത്സരത്തിലേക്ക് ഒരു മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയാണ് പരിഗണിക്കുന്നത്. വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതമാണ് ക്യാഷ് പ്രൈസ് ആയി ലഭിക്കുക. കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകള്‍ സി.ഡിയിലോ പെന്‍ഡ്രൈവിലോ ആക്കി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ട്രിഡ ബില്‍ഡിങ് രണ്ടാം നില, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് പുറത്ത് വ്ളോഗ്, റീല്‍സ് മത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം. നിബന്ധനകള്‍ അറിയാന്‍ - www.kudumbashree.org/vlog-reels2025 എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Content Highlights: Kudumbashree Vlog and Reels Contest; Entries are invited