അഭിമുഖങ്ങളില്‍ എല്ലാവരെയും കുഴപ്പിക്കുന്ന ചോദ്യം... പെര്‍ഫെക്ട് ഉത്തരം വെളിപ്പെടുത്തി ബില്‍ ഗേറ്റ്‌സ്

ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ചില 'തന്ത്ര'ങ്ങളുടെ ആവശ്യമുണ്ടെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറയുന്നത്

dot image

ഭിമുഖങ്ങളില്‍ സ്ഥിരമായുണ്ടാകുന്ന ചോദ്യമാണ് 'Why should we hire you(ഞങ്ങള്‍ നിങ്ങളെ എന്തിന് നിയമിക്കണം)' എന്നത്. പലരെയും കുഴപ്പിക്കുന്ന ചോദ്യം കൂടിയാണിത്. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ചില 'തന്ത്ര'ങ്ങളുടെ ആവശ്യമുണ്ടെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറയുന്നത്.

2020ല്‍ എന്‍ബിഎ താരം സ്റ്റീഫന്‍ കറിയുമായുള്ള ഒരു പരിപാടിക്കിടെ നടത്തിയ മോക് അഭിമുഖത്തിനിടെയാണ് ബില്‍ ഗേറ്റ്‌സ് ഈ ചോദ്യത്തിന് തനിക്കുള്ള ഉത്തരം വെളിപ്പെടുത്തിയത്. ഒരു റോളിലേക്ക് അല്ലെങ്കില്‍ അപ്ലൈ ചെയ്യുന്ന ജോലിയിലേക്ക് ഏറ്റവും അനുയോജ്യമായി സ്വയം എങ്ങനെ അവതരിപ്പിക്കാമെന്നാണ് ഈ ചോദ്യത്തിന് ഉത്തരമായി നല്‍കേണ്ടതെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. ഇതിനായുള്ള ഒരു മാസ്റ്റര്‍ക്ലാസ് എന്നാണ് അദ്ദേഹത്തിന്റെ ഉത്തരത്തെ വിശേഷിപ്പിച്ചത്.

റിക്രൂട്ടര്‍മാരില്‍ മതിപ്പുണ്ടാക്കാന്‍ 'ത്രീ പാര്‍ട്ട് അപ്രോച്ച്' ആണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. തന്റെ കഴിവ്, മാനസികാവസ്ഥ, കമ്പനിയുടെ കാഴ്ചപ്പാടും നയങ്ങളുമായുള്ള സാമ്യത എന്നിവ വ്യക്തമാക്കുന്നതാകണം ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരം.

അപേക്ഷിക്കുന്ന ജോലിയിലെ വൈദഗ്ധ്യം പ്രകടിപ്പിക്കല്‍- തന്റെ യോഗ്യതകള്‍ ലളിതമായി പറയുന്നതിനുപകരം, വ്യക്തമായ ഉദാഹരണങ്ങളിലൂടെയാണ് ബില്‍ ഗേറ്റ്‌സ് ഇവ അവതരിപ്പിച്ചത്. ഇതുപോലെ ജോലിയില്‍ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍, നല്‍കിയിട്ടുള്ള സംഭാവനകള്‍ ഒക്കെ ഉദാഹരണ സഹിതം വ്യക്തമാക്കാവുന്നതാണ്. നിങ്ങളെ വേറിട്ടു നിര്‍ത്തുന്ന നേട്ടങ്ങളോ നിര്‍ദ്ദിഷ്ട പ്രോജക്ടുകളോ കഴിവുകളോ ഒക്കെ എടുത്ത് പറയണം.

ടീം വര്‍ക്ക്- നിങ്ങള്‍ ഒരു മികച്ച ടീം വര്‍ക്കറാണെന്ന് എടുത്ത് കാണാക്കാന്‍ നിങ്ങളുടെ ഉത്തരത്തിന് സാധിക്കണം. മോക് അഭിമുഖത്തില്‍ ഒടു ടീമിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള തന്റെ കഴിവിനെ ബില്‍ ഗേറ്റ്‌സ് അടിവരയിട്ടുപറയുകയാണ് ചെയ്തത്. ടീമില്‍ നിങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളും ഇതിനെ വിജയകരമായി മറികടന്നതും സൂചിപ്പിക്കാം.

കമ്പനിയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ?- മറുപടിയുടെ ഏറ്റവും ശക്തമായ ഭാഗം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇത്രയും നേരം തന്നെ കുറിച്ചാണ് പറഞ്ഞതെങ്കില്‍ കമ്പനിയുടെ ഭാവി പരിപാടികളിലേക്ക് ശ്രദ്ധ മാറ്റി മറുപടി നല്‍കുകയായിരുന്നു ബില്‍ ഗേറ്റ്‌സ് ഇവിടെ ചെയ്തത്. തന്റെ ലക്ഷ്യങ്ങള്‍ കമ്പനിയുടേതുമായി പൊരുത്തപ്പെടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്‍ ഗേറ്റ്‌സ് ചെയ്ത മറ്റൊരു കാര്യം തന്റെ ബലഹീനതകളെ ശക്തികളായി അവതരിപ്പിക്കുകയാണ്. താനൊരു പെര്‍ഫെക്ഷനിസ്റ്റാണെന്ന് പറയുന്നതിന് പകരം, തന്റെ വിമര്‍ശനാത്മക സ്വഭാവത്തെ അംഗീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത് എങ്ങനെയാണ് ജോലിയില്‍ ഗുണകരമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രദ്ധിക്കുക, അഭിമുഖങ്ങളില്‍ നിങ്ങള്‍ ഈ ചോദ്യം നേരിടേണ്ടി വരുമ്പോള്‍ പ്രൊഫഷണല്‍ വെല്ലുവിളികളെ തിരിച്ചറിഞ്ഞുള്ള ഉത്തരം നല്‍കാന്‍ ശ്രമിക്കുക. ടീമില്‍ പ്രവര്‍ത്തിക്കാനുള്ള നിങ്ങളുടെ കഴിവ് എടുത്ത് പറയുക. അവ്യക്തമായതോ സാധാരണ നല്‍കുന്നതുമായ ഉത്തരങ്ങള്‍ നല്‍കാതെ, കൂടുതല്‍ വ്യക്തവും ആത്മാര്‍ത്ഥവുമായി ഉത്തരം നല്‍കുക.

നിങ്ങളുടെ കഴിവുകളെ എടുത്ത് കാണിക്കുക. കമ്പനിയുടെ ലക്ഷ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന ഉത്തരം നല്‍കുക. അടുത്ത തവണ ഈ ചോദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിങ്ങളെ കുറിച്ച് പറയുന്നത് മാത്രമല്ല, അതോടൊപ്പം നിങ്ങള്‍ എങ്ങനെയാണ് ആ ജോലിക്ക് യോജിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്.

Content Highlights: Bill Gates Reveals the Perfect Answer to the Question Everyone Has Been Asked In an Interview

dot image
To advertise here,contact us
dot image