
ഒരു അധ്യയന വർഷം കൂടി അവസാനിക്കാറായി. കുട്ടികളെ സംബന്ധിച്ച് വരാനിരിക്കുന്നത് പരീക്ഷാ കാലവും. ടെൻഷനില്ലാതെ വളരെ മികച്ച രീതിയിൽ പഠനം സാധ്യമാക്കാൻ മാതാപിതാക്കളാണ് സഹായിക്കേണ്ടതാണ്. കണക്ക് എന്നു കേട്ടാൽ പേടിക്കുന്ന കുരുന്നുകൾ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. പക്ഷേ ആധുനിക കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികൾ കൊണ്ട് കണക്ക് പോലുള്ള വിഷയങ്ങളെ ഭയക്കാതെ അതിനോടുള്ള പേടി മറികടന്ന് പഠിക്കാൻ പല സംവിധാനങ്ങളുമുണ്ട്.
പഠന സമയത്ത് കുട്ടികളുടെ ശ്രദ്ധവ്യതിചലിപ്പിക്കുന്ന അന്തരീക്ഷം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. നിലവിൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടെങ്കിലും അതില്ലാത്ത പക്ഷം ബുക്ക് നോക്കി പഠിക്കുമ്പോൾ മൊബൈൽ കുട്ടികൾ ഇരുക്കിന്നടത്ത് നിന്ന് മാറ്റിവെക്കുന്നതാകും ഉചിതം. ടെലിവിഷനും ഇത് പോലെ തന്നെ ചെയ്യാൻ ശ്രദ്ധിക്കണം. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കുട്ടികൾ പഠിക്കട്ടെ എന്ന് കരുതി മുഴുവൻ സമയും പുസ്തകത്തിന് മുന്നിൽ ഇരുത്തരുത്. അവർക്ക് ആവശ്യമായ ഇടവേളകളും നൽകണം. അതിനാല്‍ തന്നെ പഠനത്തിനിടയില്‍ ലഘുഭക്ഷണം കഴിക്കാനും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനുമെല്ലാം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണം.
പണ്ടത്തെ പഠനരീതിയില്‍ കുട്ടികളിൽ പലപ്പോഴും മടുപ്പ് തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ മറ്റ് മാർഗങ്ങൾ കൂടി പഠനത്തിൽ ഉൾപ്പെടുത്തിയാൽ കുട്ടികൾക്ക് അത് ഉപകാരപ്രദമാകും. ഉദാഹരണത്തിന് പോഡ്കാസ്റ്റുകൾ പോലുള്ളവ. പഠനത്തിനൊപ്പം തന്നെ കായിക പ്രവര്‍ത്തനങ്ങളും മതിയായ ഉറക്കവും നിര്‍ണായക ഘടകങ്ങളാണ്. ഇവ രണ്ടും കുട്ടികൾക്ക് കിട്ടുന്നുണ്ടോ എന്ന് മാതാപിതാക്കൾ ഉറപ്പാക്കണം.
കുട്ടികളുടെ ചെറുതും വലുതുമായ നേട്ടങ്ങളെ മാതാപിതാക്കൾ അഭിനന്ദിക്കുകയാണെങ്കിൽ തുടർന്നും സമൂഹത്തിൽ വിജയിക്കാനുള്ള ആത്മവിശ്വാസവും, കഴിവും അവർക്ക് ലഭിക്കും. കുട്ടികൾ അവരുടെ ചെറുപ്പത്തിൽ തന്നെ ഫലപ്രദമായ രീതിയിൽ പഠന ശീലങ്ങൾ വളർത്തിയെടുക്കുന്നതിന് മാതാപിതാക്കളുടെ ഇടപെടൽ അനിവാര്യമാണ്. കുട്ടികൾ എന്ത് പഠിക്കാൻ ഉദ്ദേശിക്കുന്നു എന്നുള്ളത് കുട്ടികളോട് തന്നെ ചോദിച്ച് അതിനായി ശ്രമിക്കാനും വിജയിക്കാനും വേണ്ടത്ര കരുത്ത് മാതാപിതാക്കൾ നൽകണം.
Content Highlights: Parents should help to make learning possible in a very good way without tension