16 തികഞ്ഞു;14 വയസ്സില്‍ സ്‌പേസ് എക്‌സില്‍ എന്‍ജിനീയറായ യുവാവിന് അക്കൗണ്ട് തിരിച്ചുനല്‍കി ലിങ്ക്ഡ്ഇന്‍

ലോകത്തെ ഏറ്റവും മികച്ച എന്‍ജിനീയറിങ് ജോലി ലഭിക്കുന്നതിനാവശ്യമായ എല്ലാ യോഗ്യതയും തനിക്കുണ്ടായിരിക്കെ ഒരു പ്രൊഫണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള യോഗ്യതയില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കെയ്‌റാന്റെ വിമര്‍ശനം

dot image

ലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ 14 വയസ്സില്‍ ജോലിക്കു പ്രവേശിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കെയ്‌റാന്‍ ഖ്വാസിയെ ഓര്‍മയില്ലേ? ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് കെയ്‌റാന്‍. 2023ലാണ് കെയ്‌റാന്റെ അക്കൗണ്ട് ലിങ്ക്ഡ്ഇന്‍ നീക്കം ചെയ്യുന്നത്. എന്നാലിപ്പോള്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം കെയ്‌റാന് ലിങ്ക്ഡിനില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരിക്കുകയാണ്.

പതിനാറ് വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ് പ്ലാറ്റ്‌ഫോമിലേക്ക് കെയ്‌റാന് ലിങ്ക്ഡ്ഇന്‍ ആക്‌സസ് നല്‍കിയിരിക്കുന്നത്. സ്വാഗതം പറഞ്ഞുകൊണ്ടാണ് കെയ്‌റാന്റെ തിരിച്ചുവരവ് ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കള്‍ ആഘോഷിക്കുന്നത്. ഇത്രയും കാലം തങ്ങള്‍ കെയ്‌റാനെ മിസ് ചെയ്തുവെന്നും പലരും കുറിക്കുന്നു. യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് വീണ്ടും തുടരണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.

16 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമേ ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ. അതിന്റെ പശ്ചാത്തലത്തിലാണ് കെയ്‌റാന്റെ അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നത്. ലിങ്ക്ഡിന്റെ നടപടിയെ അപരിഷ്‌കൃതമെന്ന് അന്ന് കെയ്‌റാന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും മികച്ച എന്‍ജിനീയറിങ് ജോലി ലഭിക്കുന്നതിനാവശ്യമായ എല്ലാ യോഗ്യതയും തനിക്കുണ്ടായിരിക്കെ ഒരു പ്രൊഫണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള യോഗ്യതയില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കെയ്‌റാന്റെ വിമര്‍ശനം. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ ബന്ധപ്പെടാന്‍ കെയ്‌റാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

2023ലാണ് സ്‌പേസ് എക്‌സില്‍ കെയ്‌റാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. സ്റ്റാര്‍ലിങ്ക് പ്രൊജക്ടിലായിരുന്നു സംഭാവനകള്‍. ഇന്റല്‍ലാബ്‌സില്‍ 4 വര്‍ഷം ഇന്റേണായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് സ്‌പേസ് എക്‌സിലേക്ക് കെയ്‌റാന്‍ എത്തുന്നത്. 2023ല്‍ സാന്റക്ലാര സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ 2023ലാണ് കെയ്‌റാന്‍ ബിരുദം നേടുന്നത്. സര്‍വകലാശാലയുടെ 170 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയായിരുന്നു. 11 വയസ്സുള്ളപ്പോഴാണ് ലാസ് പോസിറ്റാസ് കോളേജില്‍ നിന്ന് ഗണിതത്തില്‍ ബിരുദം നേടുന്നത്.

Content Highlights:LinkedIn Restores Access To Kairan Quazi, Software Engineer Who Joined Elon Musk’s SpaceX At 14

dot image
To advertise here,contact us
dot image