
കുട്ടികളുണ്ടാകുന്നത് ചെറുപ്പക്കാരായിരിക്കാന്‍ സഹായിക്കുമെന്ന് പഠനം. പ്രൊസീഡിങ്‌സ് ഓഫ് നാഷ്‌നല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് കുട്ടികളുണ്ടാകുന്നത് തലച്ചോറിന് പ്രായമാകുന്നത് കുറയ്ക്കുമെന്ന പഠനം പുറത്തുവന്നിരിക്കുന്നത്. 37,000 പേരിലാണ് പഠനം നടത്തിയത്.
രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട് സ്‌ട്രെസ് വര്‍ധിക്കുമെങ്കിലും ഒരു വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വൈജ്ഞാനിക ഉത്തേജനത്തിനും ശാരീരിക പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും മെച്ചപ്പെടുത്തുന്നതിനും കുട്ടികളുള്ളത് സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
'കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നത് തലച്ചോറിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായായി കണ്ടെത്തി. പ്രത്യേകിച്ച് ചലനവും സംവിദനവുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകളില്‍.' പഠനം പറയുന്നു.
ഗര്‍ഭം ധരിക്കുക, കുഞ്ഞിനെ മുലയൂട്ടുക തുടങ്ങിയ ശാരീരികാവസ്ഥകള്‍ അഭിമുഖീകരിക്കേണ്ടി വരാത്തതിനാല്‍ സാധാരണഗതിയില്‍ രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ നിന്ന് പുരുഷന്മാരെ മാറ്റിനിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഈ പഠനത്തില്‍ 17,000 പുരുഷന്മാരെയാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ഗര്‍ഭാവസ്ഥ ഉള്‍പ്പെടെയുള്ള ശാരീരികമാറ്റങ്ങള്‍ പുരുഷന്മാരില്‍ ഉണ്ടാകുന്നില്ലെങ്കിലും കുട്ടികളെ വളര്‍ത്തുന്നത് അച്ഛന്മാരുടെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. തന്നെയമല്ല ഇത് തലച്ചോറിനെ പ്രായമാകുന്നതില്‍ നിന്ന് തടയുമെന്നും പഒന്നിലധികം കുട്ടികളുള്ളവരില്‍ കൂടുതല്‍ മെച്ചപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു.
യുകെയില്‍ മാത്രം കേന്ദ്രീകരിച്ച് നടന്ന പഠനമാണ് ഇതെന്നുള്ളതാണ് ഏക ന്യൂനത. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പഠനം നടത്തി സമാനമായ ഫലങ്ങളാണോ ലഭിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സൈക്യാട്രി പ്രൊഫസര്‍ അവ്രാം ഹോംസ് പറയുന്നു.
Content Highlights: Want To Protect Brain From Ageing? Have Children