
റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് അവാര്‍ഡിന്റെ ഓണ്‍ലൈനായി നടക്കുന്ന രണ്ടാംഘട്ട പരീക്ഷ തികച്ചും ക്യാമറ മോണിറ്ററിംഗ് അടക്കമുള്ള കര്‍ശന നിരീക്ഷണങ്ങളോടെയായിരിക്കും. വെബ് ക്യാം സൗകര്യമുള്ള സിസ്റ്റം ഉപയോഗിച്ച് മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ. ലോഗില്‍ ചെയ്തതിന് ശേഷം ക്യാമറ ആക്സസ് ENABLE ചെയ്യണം. ക്യാമറയില്‍ നിന്നും പരീക്ഷാര്‍ത്ഥി മാറുകയോ മറ്റുള്ളവരുടെ സാന്നിധ്യം ഉണ്ടാകുകയോ ചെയ്യരുത്.
നെറ്റ് വര്‍ക്ക് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ വഴി പരീക്ഷ എഴുതാന്‍ സാധിക്കില്ല. ഒരിക്കല്‍ ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ എക്സിറ്റ് ആവാനോ മറ്റ് ടാബുകള്‍ ഓപ്പണ്‍ ചെയ്യാനോ പാടില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ലോഗ് ഔട്ട് ആകുന്നതായിരിക്കും. യാതൊരു കാരണവശാലും പിന്നീട് പരീക്ഷ എഴുതാന്‍ സാധിക്കില്ല.
മാര്‍ച്ച് 27ന് രാവിലെ 11 മണി മുതല്‍ 12 മണിവരെയാണ് പരീക്ഷ. ഈ ടൈം സ്ലോട്ട് അല്ലാതെ മറ്റ് ഒരു സ്ലോട്ടിലും പരീക്ഷ എഴുതാന്‍ സാധിക്കില്ല. യൂസര്‍ ഐഡിയും പാസ് വേഡും ആദ്യഘട്ട പരീക്ഷയ്ക്ക് ഉപയോഗിച്ച അതേ ഫോര്‍മാറ്റാണ്. സ്ട്രോങ് ആയ ഇന്റര്‍നെറ്റ് സൗകര്യം അടക്കം തടസ്സമില്ലാതെ പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ ഉറപ്പാക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ അയോഗ്യരാകും. മറ്റൊരു അവസരം ഉണ്ടായിരിക്കില്ല.
Content Highlights: reporter tv young genius award second term exam