മികച്ച യൂണിവേഴ്‌സിറ്റികളൊന്നും പ്രവേശനം നല്‍കിയില്ല; തുറന്ന കത്തുമായി പതിനെട്ടുകാരന്‍ കോടീശ്വരന്‍

പ്രതിവര്‍ഷം 30 മില്യണ്‍ ഡോളര്‍ വരുമാനമുള്ള കാല്‍ എഐ സ്റ്റാര്‍ട്ടപ്പിന്റെ സിഇഒയാണ് പതിനെട്ടുകാരനായ സേക്ക്.

dot image

വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനായി സര്‍വകലാശാലകള്‍ അവലംബിച്ചിട്ടുള്ള പഴഞ്ചന്‍ രീതികളെ വിമര്‍ശിച്ച് മള്‍ട്ടിമില്യണ്‍ ഡോളര്‍ എഐ കമ്പനിയുടെ സിഇഒ ആയ പതിനെട്ടുകാരന്‍. മികച്ച സര്‍വകലാശാലകളായ ഹാര്‍ഡ്വാര്‍ഡിലും യേലിലും സ്റ്റാന്‍ഫോര്‍ഡിലും പ്രവേശനം ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ടീനേജ് സിഇഒ സേക്ക് യദേഗരി വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രതിവര്‍ഷം 30 മില്യണ്‍ ഡോളര്‍ വരുമാനമുള്ള കാല്‍ എഐ സ്റ്റാര്‍ട്ടപ്പിന്റെ സിഇഒയാണ് പതിനെട്ടുകാരനായ സേക്ക്.

ഏഴുവയസ്സുള്ളപ്പോഴാണ് സേക്ക് കോഡിങ്ങില്‍ തല്‍പരനാകുന്നതും പ്രയാണം ആരംഭിക്കുന്നതും. എന്നാല്‍ ഇതൊന്നും തന്നെ അമേരിക്കയിലെ മികച്ച കോളേജുകളില്‍ പ്രവേശനം നേടാന്‍ പ്രാപ്തനാക്കുന്നില്ലെന്ന് സേക്ക് കുറ്റപ്പെടുത്തുന്നു. തുടര്‍ന്നാണ് ഹാര്‍വാര്‍ഡ്, യേല്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകള്‍ക്ക് തുറന്ന കത്തുമായി സേക്ക് രംഗത്തെത്തിയത്. മികച്ച അക്കാദമിക് റെക്കോഡും സംരഭകത്വ പ്രൊഫൈലും ഉള്ള ഒരാള്‍ക്ക് പ്രവേശനം ലഭിക്കില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇവിടങ്ങളില്‍ പ്രവേശനം ലഭിക്കുക എന്ന് അദ്ദേഹം ചോദിക്കുന്നു.

'കോളജിലെ പ്രവേശന സമ്പ്രദായം തകര്‍ന്നിട്ടില്ല. അതെങ്ങനെയാണോ രൂപകല്പന ചെയ്തത് അതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മെറിറ്റിനേക്കാള്‍ വൈവിധ്യത്തിനും കഴിവിനേക്കാള്‍ നിര്‍ഭാഗ്യത്തിനും കഴിവിനേക്കാള്‍ സാഹചര്യങ്ങള്‍ക്കുമാണ് അഡ്മിഷന്‍ ഓഫിസുകള്‍ ഇന്നും പ്രാധാന്യം നല്‍കുന്നത്.

യഥാര്‍ഥ ബിസിനസ് വിദ്യാര്‍ഥിക്കല്ല വ്യാജക്ലബുകളും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന വിദ്യാര്‍ഥിക്കാണ് പ്രവേശനം നല്‍കുന്നത്. സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ബലിപീഠത്തില്‍ നേട്ടങ്ങള്‍ ത്യജിക്കാന്‍ നമുക്ക് ഇനി കഴിയില്ല. 'ഏറ്റവും മികച്ച കഴിവുള്ള' ആളുകളെയാണ് അനുകൂലിക്കേണ്ടത്. കഴിവിനെ അംഗീകരിക്കുകയും വൈദഗ്ധ്യത്തിന് പ്രതിഫലം നല്‍കുകയും വേണം. നിലിവുള്ള സിസ്റ്റം നീതിയുക്തമല്ല, അമേരിക്ക വിരുദ്ധവുമാണ്. പ്രവേശനം വീണ്ടും നീതിയുക്തമാക്കുക.' തുറന്ന കത്തില്‍ സേക്ക് എഴുതുന്നു.

ഉപരിപഠനത്തിന്റെ ആവശ്യമില്ലെന്ന് താന്‍ ഒരുകാലത്ത് വിശ്വസിച്ചിരുന്നതായി സേക്ക് സമ്മതിക്കുന്നുണ്ട്. സ്വയമുള്ള പഠനത്തിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും മനസ്സ് പറയുന്നത് പ്രകാരം സഞ്ചരിച്ചുമാണ് താന്‍ വിജയം കൈവരിച്ചതെന്ന് പഴയൊരു പോസ്റ്റില്‍ സേക്ക് പറയുന്നുണ്ട്.

തനിക്ക് സീറ്റ് നിരസിച്ച കോളേജുകളുടെ പട്ടികയും ഒരു പോസ്റ്റില്‍ സേക്ക് പങ്കുവച്ചിട്ടുണ്ട്. കൊളംബിയ, എംഐടി തുടങ്ങിയ സര്‍വകലാശാലകളെല്ലാം സേക്കിന് സീറ്റ് നിഷേധിച്ചവയില്‍ ഉള്‍പ്പെടുന്നു. പിന്നീട് ജോര്‍ജിയ ടെക്കില്‍ നിന്നും മിയാമി സര്‍വകലാശാലയില്‍ നിന്നും സേക്കിന് പിന്നീട് ഓഫറുകള്‍ വന്നിരുന്നു.

Content Highlights: 18-year-old millionaire CEO writes open letter to Harvard, Yale after rejection

dot image
To advertise here,contact us
dot image