ഫീസ് വെറും 260 രൂപ; മാതൃകയാണ് ഈ സ്വകാര്യ സ്‌കൂള്‍

സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള ഡൊണേഷന്‍ മുതല്‍ സ്‌കൂള്‍ ഫീസ്, യൂണിഫോം, പാഠപുസ്തകങ്ങള്‍ തുടങ്ങി ലക്ഷങ്ങളാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ വേണ്ടത്

dot image

ക്ഷങ്ങളുടെ ബിസിനസ്സാണ് ഇന്ന് വിദ്യാഭ്യാസം. സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള ഡൊണേഷന്‍ മുതല്‍ സ്‌കൂള്‍ ഫീസ്, യൂണിഫോം, പാഠപുസ്തകങ്ങള്‍ തുടങ്ങി ലക്ഷങ്ങളാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ വേണ്ടത്. എന്നാല്‍ വെറും 260 രൂപയ്ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ഒരു സന്നദ്ധസംഘടന. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന യുവ ഫൗണ്ടേഷനാണ് 260 രൂപയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കുന്ന എന്‍ജിഒ ഗ്രാമപ്രദേശങ്ങളില്‍ നിന്നും ജീവിതസാഹചര്യങ്ങള്‍ മോശമായതുകൊണ്ട് വിദ്യാഭ്യാസം തുടരാന്‍ സാധിക്കാത്ത കുടുംബങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ്. പഠനത്തിലൂടെ അവരെ ശാക്തീകരിച്ച് അവരെ സ്വയംപര്യാപ്തരാക്കുകയാണ് എന്‍ജിഒയുടെ ലക്ഷ്യം.

പണം ആവശ്യമായതുകൊണ്ടല്ല 260 രൂപ ഈടാക്കുന്നതെന്ന് യുവ ഫൗണ്ടേഷന്റെ ഡവലപ്‌മെന്റ് ഓഫിസര്‍ നേഹ പറയുന്നു. അധ്യാപകര്‍ക്ക് നല്‍കാനുള്ള ശമ്പളത്തിന് പോലും അത് തികയില്ല. സൗജന്യമായി എന്തെങ്കിലും നല്‍കിയാല്‍ ആളുകള്‍ അതിന് മൂല്യം കാണില്ല. അതുകൊണ്ടാണ് 260 രൂപ ഈടാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കുടുംബത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പണം ഈടാക്കുന്നത്.

200ല്‍ ഏറെ പെണ്‍കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. പഠനം പൂര്‍ത്തിയാക്കി ഇവിടെ നിന്ന് ഉപരിപഠനത്തിനായി മികച്ച സര്‍വകലാശാലകളില്‍ എത്തിയവരും ഒട്ടേറെയുണ്ട്. ഇവിടെ പഠിച്ച സീമ എന്ന വിദ്യാര്‍ഥിനി നിലവില്‍ ഹാര്‍വാര്‍ഡ് സര്ഡവകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ എക്കണോമിക്‌സില്‍ പഠനം നടത്തുകയാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലും പ്രവേശനം നേടിയവരും ഇവിടെയുണ്ട്. പഠനത്തിന് പുറമേ, താല്പര്യങ്ങള്‍ക്കനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനം നടത്തുന്നതിനുള്ള കരിയര്‍ കൗണ്‍സലിങ്, സ്‌കോളര്‍ഷിപ്പ് അറിയിപ്പുകള്‍ തുടങ്ങി എല്ലാ സഹായസഹകരണങ്ങളും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്.

Content Highlights: With Rs 260 Fees, This Private School In Jharkhand Is One Of The Cheapest

dot image
To advertise here,contact us
dot image