കമ്പനികള്‍ക്ക് കോളേജ് ടോപ്പര്‍മാരെ വേണ്ട; അനുഭവം പങ്കുവച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി

അമ്പതിലേറെ സര്‍ട്ടിഫിക്കറ്റുകളും പത്തിലേറെ മെഡലുകളും പത്തിലേറെ ട്രോഫികളും തനിക്കുണ്ടെന്ന് ബിസ്മ ഫരീദ് അവകാശപ്പെടുന്നുണ്ട്

dot image

കോളേജ് ടോപ്പര്‍ ആയിട്ടും യോജിച്ച ഒരു ഇന്റേണ്‍ഷിപ്പ് അവസരം ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനി പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. അമ്പതിലേറെ സര്‍ട്ടിഫിക്കറ്റുകളും പത്തിലേറെ മെഡലുകളും പത്തിലേറെ ട്രോഫികളും തനിക്കുണ്ടെന്ന് ബിസ്മ ഫരീദ് അവകാശപ്പെടുന്നുണ്ട്. നിലവില്‍ ഇംഗ്ലീഷില്‍ ബിരുദത്തിന് പഠിക്കുന്ന ബിസ്മ ഇന്റേണ്‍ഷിപ്പിനായി ഒരുപാട് അലഞ്ഞെങ്കിലും യോജിച്ചത് ലഭിച്ചില്ലെന്നാണ് ആരോപിക്കുന്നത്. മാര്‍ക്കിനേക്കാള്‍ നൈപുണ്യമാണ് വേണ്ടതെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും അവര്‍ പറയുന്നു.

'എന്റെ എല്ലാ അധ്യാപകരും ബന്ധുക്കളും എല്ലായ്‌പ്പോഴും പറഞ്ഞിട്ടുള്ളത്, പഠനത്തില്‍ ശ്രദ്ധിക്കൂ എന്നാണ്. പഠനം നിന്നെ സഹായിക്കും എന്നാണ്.' കുറിപ്പില്‍ ബിസ്മ പറയുന്നു. എന്നാല്‍ കമ്പനികള്‍വേണ്ടത് നന്നായി ഉത്തരം എഴുതാനറിയുന്ന ഉദ്യോഗാര്‍ഥികളെയല്ല. അവര്‍ക്ക് നല്ല രീതിയില്‍ ജോലി ചെയ്യാനറിയുന്ന ആളുകളെയാണ് വേണ്ടത്. കമ്പനികള്‍ക്ക് മികച്ച മാര്‍ക്കുള്ള ഉത്തരം എഴുതാന്‍ മാത്രം അറിയുന്ന ഉദ്യോഗാര്‍ഥികളെയല്ല വേണ്ടത് പകരം കഴിവുള്ള അത്യാവശ്യം തരക്കേടില്ലാത്ത മാര്‍ക്കുള്ള നന്നായി ജോലി ചെയ്യാന്‍ കഴിയുന്ന നൈപുണ്യങ്ങളുളളവരെയാണെന്നും ബിസ്മ പറയുന്നുണ്ട്.

പുസ്തകങ്ങളും ബാഗും കത്തിക്കാനല്ല താന്‍ പറയുന്നതെന്നും നൈപുണ്യ വികസനം ശ്രദ്ധിക്കണമെന്നുമാണ് താന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു. ഒരു സ്‌കില്‍ പഠിക്കാനും അതില്‍ കൂടുതല്‍ മുന്നോട്ടുപോകാനും കഴിയണം. എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറക്കും. തന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ട്രോഫികളുമൊന്നും ജോലി നേടാന്‍ തന്നെ സഹായിച്ചില്ലെന്നും അവര്‍ പറയുന്നു.

എന്തായാലും ബിസ്മയുടെ പോസ്റ്റ് വൈറലാണ്. നിരവധി പേകാണ് ബിസ്മ മുന്നോട്ടുവച്ച വിഷയം ചര്‍ച്ച ചെയ്യുന്നത്. ചിലര്‍ സ്വന്തം അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്. അക്കാദമിക് റാങ്കിങ്ങിനേക്കാള്‍ വലുതാണ് പ്രാക്ടിക്കല്‍ സ്‌കില്ലെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്. 'ഡിഗ്രികളും സര്‍ട്ടിഫിക്കറ്റും നിങ്ങളെ തുടക്കത്തില്‍ സഹായിച്ചേക്കും എന്നാല്‍ ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ നൈപുണ്യത്തിനാണ് പ്രധാന്യം. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അതിന് പ്രാധാന്യം നല്‍കുന്നില്ലെ'ന്നും ചിലര്‍ കുറിച്ചു.

Content Highlights: "Companies Don't Want Toppers": DU Student Shares Her Struggles To Find Internship

dot image
To advertise here,contact us
dot image