ഓലോ;മനുഷ്യനേത്രങ്ങള്‍ക്ക് കാണാനാകാത്ത പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞര്‍

പീക്കോക്ക് ഗ്രീന്‍, അല്ലെങ്കില്‍ ടീല്‍ നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിറമാണ് ഇത്.

dot image

നുഷ്യര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ നിറം കണ്ടെത്തിയതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. ഒലോ എന്നാണ് പുതിയ നിറത്തിന് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. ആകെ അഞ്ചുപേരാണ് നിലവില്‍ ഈ നിറം കണ്ടിട്ടുള്ളത്. പീക്കോക്ക് ഗ്രീന്‍, അല്ലെങ്കില്‍ ടീല്‍ നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിറമാണ് ഇത്.

റെറ്റിനയില്‍ ലേസര്‍ മാനിപ്യുലേഷന്‍ ചെയ്താല്‍ മാത്രമേ ഈ നിറം കാണാന്‍ സാധിക്കൂ എന്ന് ഗവേഷകര്‍ പറയുന്നു.

സ്വഭാവിക പരിധിക്കപ്പുറത്തുള്ള കാഴ്ചകള്‍ സാധ്യമാക്കുന്ന മാറ്റങ്ങള്‍ ഗവേഷകര്‍ സ്വന്തം കണ്ണുകളില്‍ വരുത്തിയിരുന്നു. അഭൂതപൂര്‍വമായ ഒരു വര്‍ണ സിഗ്നലായി ഇത് കാണപ്പെടുമെന്ന് തുടക്കം മുതല്‍ പ്രവചിച്ചിരുന്നുവെന്നും എന്നാല്‍ തലച്ചോര്‍ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുകയെന്നായിരുന്നു ജിജ്ഞാസയെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ അതിശയപ്പിക്കുന്ന കാഴ്ചയായിരുന്നു ഗവേഷകരെ കാത്തിരുന്നത്.

നിറം എങ്ങനെയുള്ളതായിരിക്കുമെന്ന് തോന്നിപ്പിക്കുന്നതിനായി അവര്‍ ഒരു ടര്‍ക്കോയ്‌സ് സ്‌ക്വയറിന്റെ ചിത്രം പങ്കിട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കണ്ട നിറത്തെ യഥാര്‍ഥമായി, പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നതല്ല അതെന്ന് ഗവേഷകര്‍ പറയുന്നു. 'ഒരു ലേഖനത്തിലൂടെയോ മോണിറ്ററിലൂടെയോ ആ നിറം അറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. കാണുന്ന നിറം അതല്ല. കാണുന്നതിന്റെ അതിന്റെ ഒരു പതിപ്പാണ്.'ടീമുമായി ബന്ധപ്പെട്ട വിഷ്വല്‍ സയന്റിസ്റ്റ് ഓസ്റ്റിന്‍ റൂര്‍ഡ പറഞ്ഞു.

ഒരു സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേകളിലോ ടിവികളിലോ ഉടന്‍ തന്നെ ഒലോ കാണാന്‍ പോകുന്നില്ല. ഇത് VR ഹെഡ്സെറ്റ് സാങ്കേതികവിദ്യയ്ക്ക് വളരെ വളരെ അകലെയാണ് റെറ്റിനയിലെ കോണുകള്‍ എന്നറിയപ്പെടുന്ന കളര്‍ സെന്‍സിറ്റീവ് കോശങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ മനുഷ്യന്റെ കണ്ണിന് ദശലക്ഷക്കണക്കിന് നിറങ്ങളുടെ ഷേഡുകള്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. മൂന്ന് തരം കോണുകള്‍ ഉണ്ട്, അവ ദീര്‍ഘ(എല്‍), ഇടത്തരം (എം), ഹ്രസ്വ (എസ്) തരംഗദൈര്‍ഘ്യമുള്ള പ്രകാശത്തോട് സംവേദനക്ഷമതയുള്ളവയാണ്.

ചുവന്ന വെളിച്ചം എല്‍ കോണുകളെ ഉത്തേജിപ്പിക്കുകയും നീല വെളിച്ചം എസ് കോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോള്‍, റെറ്റിനയുടെ മധ്യത്തിലുള്ള എം കോണുകളെ ഉത്തേജിപ്പിക്കാന്‍ ഒരു പ്രകൃതിദത്ത പ്രകാശത്തിനും കഴിയില്ല.

Content Highlights: Scientists Discover 'Olo': A New Colour Beyond Human Vision

dot image
To advertise here,contact us
dot image