
വളരെ പ്രതീക്ഷയോടെ ജോലിയില്‍ പ്രവേശിച്ച് പിറ്റേന്നുതന്നെ രാജി വയ്‌ക്കേണ്ടി വരിക. അങ്ങനെയൊരു അനുഭവത്തെ കുറിച്ച് വിവരിക്കുകയാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ്. വിഷമയമായ തൊഴില്‍ അന്തരീക്ഷവും കാലാഹരണപ്പെട്ട തൊഴില്‍രീതികളുമാണ് ജോലിയില്‍ നിന്ന് രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഉപയോക്താവ് പറയുന്നു.
ഡിജിറ്റല്‍ കാലത്തും പുരാതനരീതിയില്‍ കടലാസുജോലികളാണ് കമ്പനിയിലുണ്ടായിരുന്നത്. ഇതിനുപുറമേ, രാവിലെ 9 മണി മുതല്‍ രാത്രി ഒന്‍പതുമണിവരെ 12 മണിക്കൂര്‍ ജോലി ചെയ്യണം. 12 മണിക്കൂര്‍ ജോലി തന്റെ കുടുംബജീവിതം താളംതെറ്റിക്കുമെന്നും ഉദ്യോഗാര്‍ഥി പറയുന്നു. ജോലിയില്‍ പ്രവേശിച്ച് ആദ്യദിവസം തന്നെ കാര്യങ്ങള്‍ നല്ലരീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഉദ്യോഗാര്‍ഥി രാജി വയ്ക്കുകയായിരുന്നു.
എന്നാല്‍ പ്രൊഫിഡന്റ് ഫണ്ട് അക്കൗണ്ട് രേഖകളില്‍ അബ്‌സ്‌കോണ്‍ഡിങ് എന്ന് രേഖപ്പെടുത്തുമേ എന്ന് ഉദ്യോഗാര്‍ഥിക്ക് ഭയം തോന്നി. ഭാവിയിലെ തൊഴില്‍ അവസരങ്ങളെ അത് ബാധിക്കാന്‍ ഇടയുണ്ടെന്നും ആശങ്ക വന്നതോടെയാണ് എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി റെഡ്ഡിറ്റില്‍ ഉദ്യോഗാര്‍ഥി തന്റെ അനുഭവം പങ്കുവച്ചത്.
കാലാഹരണപ്പെട്ട തൊഴിലിടങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവച്ച് നിരവധി പ്രൊഫഷണലുകളാണ് രംഗത്തെത്തി. ചിലര്‍ കമ്പനി അധികൃതരോട് തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
New Job Lasted Just A Day For This Man. He Explains Why It Wasn’t Worth It