അര്‍ബുദ രോഗിയെ നോക്കാന്‍ അവധി ചോദിച്ചു; തെളിവിനായി ഫോട്ടോ അയയ്ക്കാന്‍ ആവശ്യപ്പെട്ട് മാനേജര്‍

'20-30 മിനിട്ട് അയാള്‍ വഴക്കുപറഞ്ഞുവെന്നും അപ്പോളജി മെയ്ല്‍ അയയ്ക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു'

dot image

ന്ധുവായ കാന്‍സര്‍ രോഗിയെ പരിചരിക്കുന്നതിന് വേണ്ടി അവധി ചോദിച്ച ജീവനക്കാരിയോട് ലൊക്കേഷനും തെളിവിനായി ഫോട്ടോയും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട് മാനേജര്‍. തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാണിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് തൊഴിലിടത്തിലെ മാനസിക പീഡനങ്ങളെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്.

ബന്ധുവിന് രോഗം ഗുരുതരമാണെന്നും ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും അതിനാല്‍ ലീവ് വേണമെന്നുമാണ് യുവതി മാനേജരോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ വര്‍ക്ക് സെമിനാര്‍ നടക്കുന്നതിനാല്‍ യുവതിക്ക് ലീവ് നല്‍കാനാവില്ലെന്നും യുവതി നിര്‍ബന്ധമായും സെമിനാറില്‍ പങ്കെടുക്കണമെന്നും മാനേജര്‍ ശഠിച്ചു. യുവതി തന്റെ കുടുംബാംഗത്തിന്റെ അവസ്ഥ വളരെ ഗുരുതരമാണെന്ന് മാനേജരെ ബോധ്യപ്പെടുത്താന്‍ തുടങ്ങിയിട്ടും അദ്ദേഹം വഴങ്ങിയില്ലെന്നും പറയുന്നു. 20-30 മിനിട്ട് അയാള്‍ വഴക്കുപറഞ്ഞുവെന്നും അപ്പോളജി മെയ്ല്‍ അയയ്ക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു. ഇതുകൂടാതെ ആശുപത്രിയില്‍ നിന്നുള്ള പ്രിസ്‌ക്രിപ്ഷന്റെ ഫോട്ടോ അയയ്ക്കാനും അവര്‍ ആവശ്യപ്പെട്ടു.

ഏതായാലും മാനേജരുടെ നടപടി തന്നെ മാനസികമായി ബാധിച്ചെന്നു യുവതി പറയുന്നു. സംഭവത്തെ തുടര്‍ന്ന് പിറ്റേന്നുതന്നെ യുവതി രാജിവയ്ക്കുകയും ചെയ്തു.

Content Highlights: Employee Asks For Leave To Look After Cancer Patient, Boss Asks Her Photo Proof

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us