
ഇന്ന് ആഗോളതലത്തില്‍ കരിയര്‍ അവസരങ്ങള്‍ കൂടുതല്‍ നല്‍കുന്നതും അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതുമായാ മേഖലകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ സയന്‍സും. സാങ്കേതിക വിദ്യയും നൂതന ആശയങ്ങളും സമന്വയിപ്പിച്ചിട്ടുള്ള ഭാവി രൂപപ്പെടുത്തുന്നതില്‍ ഈ രണ്ട് മേഖലകളും വഹിക്കുന്ന പങ്ക് വലുതാണ്. ഭാവിയില്‍ കരിയര്‍ സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളത് ഈ രണ്ട് മേഖലകള്‍ക്കാണെന്ന് നിസംശയം പറയാം. ഈ രണ്ട് കോഴ്‌സുകളും പഠിച്ചിറങ്ങുന്നവര്‍ ഐ ടി, സോഫ്റ്റ് വെയര്‍ മേഖലകളിലേക്ക് ചുവടുവെക്കാനാകുന്ന അതിവിദഗ്ധരായ പ്രൊഫഷണലുകളായിരിക്കും.
ഈ മേഖലകളില്‍ പരിശീലനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ റിസര്‍ച്ച്, ഡെവലപ്‌മെന്റ് , അതിനൂതന സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ജോലികള്‍ ചെയ്യുന്നതിന് പ്രാപ്തരായിരിക്കും. എഐ എന്‍ജിനീയര്‍, മെഷീന്‍ ലേണിങ് എന്‍ജിനീയര്‍, ഡാറ്റ സയന്റിസ്റ്റ്, എഐ റിസര്‍ച്ച് സയന്റിസ്റ്റ്, എഐ കണ്‍സല്‍ട്ടന്റ് തുടങ്ങിയവയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കോഴ്‌സുകള്‍ പഠിക്കുന്നതിലൂടെ നേടാനാകുന്ന ജോലികള്‍. ഡാറ്റഅനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ്, മെഷീന്‍ ലേണിങ് എന്‍ജിനീയര്‍, ഡാറ്റ എന്‍ജിനീയര്‍ തുടങ്ങി വിവിധ കരിയര്‍ സാധ്യതകളാണ് ഡാറ്റ സയന്‍സ് കോഴ്‌സ് പഠിക്കുന്നതിലൂടെ കാത്തിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍, ഫിനാന്‍സ്, മാനുഫാക്ച്വറിങ് തുടങ്ങി വിവിധ മേഖലകളിലും ജോലി നേടാനാകും. ഉയര്‍ന്ന നിലവാരത്തിലുള്ള കരിയര്‍ സ്വപ്നം കാണുന്നവര്‍ക്ക് ഈ കോഴ്‌സുകള്‍ മികച്ച ഓപ്ഷനായിരിക്കും.
ചുരുക്കിപ്പറഞ്ഞാല്‍ 2025ല്‍ എന്തു പഠിക്കുന്നു എന്നുള്ളത് 2035ല്‍ പ്രസക്തമാകണം. മറ്റ് മേഖലകളിലെ തെരഞ്ഞെടുപ്പുകള്‍ എങ്ങനെയുമാകട്ടെ, ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച തീരുമാനങ്ങള്‍ ഭാവിയിലേയ്ക്ക് കണ്ണുംനട്ടാകണം.
എന്താണ് എഐ
കംമ്പ്യൂട്ടറിന്റെ ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവിനെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യരുടെ ബുദ്ധിയെയും ചിന്താശൈലിയെയും അനുകരിക്കാന്‍ മനുഷ്യര്‍ തന്നെ കമ്പ്യൂട്ടറിനെ പരിശീലിപ്പിച്ചെടുക്കുകയാണ് ഇവിടെ. തളര്‍ച്ചയില്ലാതെ എത്ര വേണമെങ്കിലും ജോലി ചെയ്യാന്‍ കഴിയുന്ന കമ്പ്യട്ടറുകള്‍ക്ക് ബുദ്ധിപരമായ കഴിവുകള്‍ കൂടി ലഭിക്കുമ്പോള്‍ മനുഷ്യാധ്വാനം കുറയ്ക്കാനാവുമെന്നതും മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കാനാവുമെന്നതും ഗുണങ്ങളായി പറയാം. എ ഐ വിപ്ലവം വരുമ്പോള്‍ മനുഷ്യര്‍ക്കു ജോലി നഷ്ടപ്പെടുമെന്നതും ഹാക്കിങ് സാധ്യതകളും കമ്പ്യൂട്ടര്‍ പിഴവുകളും ഉയര്‍ത്താവുന്ന വെല്ലുവിളികളും ആശങ്കകളായി നിലനില്‍ക്കുന്നു.
ഏതെങ്കിലും ഒരു യന്ത്രം സ്വന്തമായി എടുക്കുന്ന ഏതു തീരുമാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഫലമായി പറയാം (എ ഐ ഇഫക്ട്). എന്നാല്‍ നിലവിലെ സാഹചര്യ ത്തില്‍ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്ന കംമ്പ്യൂട്ടര്‍ സംവിധാനങ്ങളെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവുകളായി എടുത്തു കാട്ടുന്നത്. ഡ്രൈവറില്ലാ കാര്‍സംവിധാനം, മൊബൈല്‍ ഫോണിലെ വോയ്‌സ് അസിസ്റ്റന്റ് തുടങ്ങിയവ ഉദാഹരണം. കൂടുതല്‍ അറിയാന്‍ കരിയര്‍ ജേര്‍ണി എജ്യുക്കേഷന്‍ എക്‌സ്‌പോയില്‍ പങ്കെടുക്കൂ.