വിശാലിനും ധനുഷിനും പിന്നാലെ സംവിധായകനാവാനൊരുങ്ങി ജയം രവി; നായകനാവുന്നത് ഈ കോമഡി താരം

പുതിയ ചിത്രമായ ബ്രദറിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധാനമോഹം ജയം രവി പറഞ്ഞത്

dot image

നടന്മാർ സംവിധായകരായി മാറുന്ന കാഴ്ചയാണ് തമിഴ് സിനിമയിൽ കാണാൻ സാധിക്കുന്നത്. ധനുഷ്, വിശാൽ തുടങ്ങിയ നടന്മാരാണ് സമീപ കാലത്ത് സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന "തുപ്പറിവാളൻ' എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇപ്പോഴിതാ ഈ നിരയിലേക്ക് എത്താൻ ഒരുങ്ങുകയാണ് നടൻ ജയം രവിയും. തന്റെ പുതിയ ചിത്രമായ 'ബ്രദറി'ന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയം രവി ഇക്കാര്യം പറഞ്ഞത്.

താൻ ഉടൻ തന്നെ സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്ന് പറഞ്ഞ ജയം രവി ആരായിരിക്കും തന്റെ ചിത്രത്തിലെ നായകൻ എന്നതും വെളിപ്പെടുത്തി. തമിഴ് താരം യോഗി ബാബുവായിരിക്കും തന്റെ ചിത്രത്തിലെ നായകൻ എന്നാണ് ജയം രവി പറഞ്ഞത്.

ഇതിന് പിന്നാലെ താൻ ഇതിനായി കാത്തിരിക്കുന്നു സാർ എന്നായിരുന്നു യോഗി ബാബുവിന്റെ പ്രതികരണം. അതേസമയം നിരവധി ചിത്രങ്ങളാണ് ജയം രവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. എം രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദർ ദീപാവലിക്ക് റിലീസ് ചെയ്യും.

ഇതിന് പുറമെ 'ജെനി', 'കാതലിക്ക നേരമില്ലെ', 'ജെആർ34' തുടങ്ങിയ പ്രോജക്റ്റുകളാണ് ജയം രവിയുടെതായി ഒരുങ്ങുന്നത്. ജയം രവിയുടെ സഹോദരനും സംവിധായകനുമായ മോഹൻരാജ സംവിധാനം ചെയ്യുന്ന തനി ഒരുവൻ 2 എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights: After Dhanush and Vishal Actor Jayam Ravi Ready to Direct a Movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us