ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ത്രില്ലർ ഡ്രാമ ചിത്രമാണ് 'ലക്കി ഭാസ്കർ'. ദീപാവലി ദിനമായ ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി ട്വിസ്റ്റുകളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന മൊമെന്റുകളും സിനിമയിൽ ഉണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. ആദ്യ ദിനം 12.7 കോടി ആഗോള കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
7.50 കോടിയാണ് ആദ്യത്തെ ദിനം 'ലക്കി ഭാസ്കർ' ഇന്ത്യയിൽ നിന്നു നേടിയത്. റിലീസിന്റെ തലേദിവസമായ ഒക്ടോബർ 30 ന് ചിത്രത്തിന്റെ സ്പെഷ്യൽ പ്രിവ്യു ഷോകൾ അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഒരു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചിത്രത്തിന്റെ കളക്ഷൻ 8.50 കോടിയായി. കേരളത്തിലും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് ചിത്രം 2 കോടിയോളം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Baskhar's 𝐒𝐄𝐍𝐒𝐀𝐓𝐈𝐎𝐍𝐀𝐋 start at the Box-Office 🔥#LuckyBaskhar Grosses over 𝟏𝟐.𝟕𝟎 𝐂𝐑 on 𝐃𝐀𝐘 𝟏 Worldwide! 💰
— Dulquer Salmaan (@dulQuer) November 1, 2024
𝑼𝑵𝑨𝑵𝑰𝑴𝑶𝑼𝑺 𝑫𝑰𝑾𝑨𝑳𝑰 𝑩𝑳𝑶𝑪𝑲𝑩𝑼𝑺𝑻𝑬𝑹 🤩🏦
In Cinemas Now - Book your tickets 🎟 ~ https://t.co/Gdd57KhHT3 @dulQuer #VenkyAtluri… pic.twitter.com/B0VTxFbI07
മികച്ച പ്രതികരണത്തെത്തുടർന്ന് റിലീസ് ചെയ്ത ദിവസം തന്നെ കേരളത്തിൽ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് കൂട്ടിയിരുന്നു. ദുൽഖർ സൽമാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 175 സ്ക്രീനുകളില്‍ എത്തിയിരുന്ന ചിത്രം ഇപ്പോള്‍ 207 ആയി വര്‍ധിച്ചിരിക്കുകയാണ്. തമിഴ് നാട്ടിലും ലക്കി ഭാസ്കറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിയിട്ടുണ്ട്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത് . 1980-1990 കാലഘട്ടത്തെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
Content Highlights : Lucky Baskhar collects big numbers from box office on first day