അതിഭീകരമായ എഫേർട്ട് ആണ് അജയന്റെ രണ്ടാം മോഷണത്തിനായി ടൊവിനോ എടുത്തതെന്ന് നടൻ സഞ്ജു ശിവറാം. സിനിമയുടെ മുഴുവൻ സമയം അതിനൊപ്പം ടൊവിനോ നിന്നു. 40 ദിവസത്തോളം പ്രൊമോഷന് വേണ്ടി ടൊവിനോ മാറ്റിവച്ചു. മറ്റൊരു നടനും അങ്ങനെ ചെയ്യില്ല. അതിന് വേണ്ടി പല സ്ഥലങ്ങളിൽ പോയി, പല രാജ്യങ്ങളിൽ പോയി പ്രൊമോട്ട് ചെയ്തു. ഇത്തരത്തിൽ വളരെ നല്ല ഒരു മാർക്കറ്റിങ് ഇല്ലായിരുന്നെങ്കിൽ അജയന്റെ രണ്ടാം മോഷണം ഇത്ര വലിയൊരു വിജയം ആകില്ലായിരുന്നു എന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സഞ്ജു ശിവറാം പറഞ്ഞു.
'അതിഭീകരമായ എഫേർട്ട് ആണ് അജയന്റെ രണ്ടാം മോഷണത്തിനായി ടൊവിനോ എടുത്തത്. സിനിമയുടെ പ്രൊമോഷനായി ടൊവിനോ പല സ്ഥലങ്ങളിൽ പോയി, പല രാജ്യങ്ങളിൽ പോയി പ്രൊമോട്ട് ചെയ്തു. ഇത്തരത്തിൽ വളരെ നല്ല ഒരു മാർക്കറ്റിങ് ഇല്ലായിരുന്നെങ്കിൽ അജയന്റെ രണ്ടാം മോഷണം ഇത്ര വലിയൊരു വിജയം ആകില്ലായിരുന്നു., ഇങ്ങനെ ഒരു സിനിമ പ്രൊമോട്ട് ചെയ്യുന്നതിലൂടെ പ്രേക്ഷകർക്ക് തന്നെ ആ സിനിമയിൽ ഒരു ആകാംക്ഷ തോന്നിത്തുടങ്ങി. പടം ഇറങ്ങി കഴിഞ്ഞും ആ പ്രൊമോഷൻ അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. അതുകൊണ്ട് ഇന്നും ആ സിനിമ ഹൗസ്ഫുൾ ആണ്. മലയാളത്തിൽ ഈ അടുത്ത കാലത്തൊന്നും അങ്ങനെ ഒരു ലോങ്ങ് റൺ ഒരു സിനിമക്ക് കിട്ടിയിട്ടില്ല', സഞ്ജു ശിവറാം പറഞ്ഞു.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം). ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. ടൊവിനോയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് എആർഎം. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തിയ എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയത്.
Content Highlights : Tovino thomas took great effort for Ajayante Randaam Moshanam says Sanju Sivram