ഒന്നൊന്നര വരവായിരുന്നു, പക്ഷേ കാണാൻ ഷോ വേണ്ടേ? 'ലക്കി ഭാസ്കർ' ഷോകളുടെ എണ്ണം കൂട്ടണമെന്ന് തമിഴ് പ്രേക്ഷകർ

26.2 കോടിയാണ് ചിത്രമിതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

dot image

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ത്രില്ലർ ഡ്രാമ ചിത്രമാണ് 'ലക്കി ഭാസ്കർ'. ഒക്ടോബർ 31 ന് റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ലക്കി ഭാസ്കർ എന്നും അഭിപ്രായമുണ്ട്. എന്നാല്‍ റിലീസിന് പിന്നാലെ തമിഴ്നാട്ടിലെ സിനിമാപ്രേമികള്‍ ഒരു വിമര്‍ശനവും ഉയർത്തി രം​ഗത്ത് വന്നിരിക്കുകയാണ്. മികച്ച അഭിപ്രായവും ബുക്കിംഗും ലഭിച്ചിട്ടും തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടും ഷോ കൗണ്ടും കുറവാണ് എന്നതാണ് അത്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ വിതരണക്കാര്‍.

തമിഴ് നാട്ടിലുടനീളം ഗംഭീര അഭിപ്രായവും ബുക്കിങ്ങും ആണ് സിനിമക്ക് ലഭിക്കുന്നത്. തമിഴ്നാട്ടിലെ ഷോകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി തിയേറ്റർ, മള്‍ട്ടിപ്ലെക്സ് ഉടമകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. അത് ഉടന്‍ തന്നെ നടപ്പിലാവുമെന്ന് വിതരണക്കാരായ റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എക്സില്‍ കുറിച്ചു.

ചെന്നൈയിൽ ലക്കി ഭാസ്കറിന്‍റെ തമിഴ് പതിപ്പിന് 50 ഷോകളാണ് ഇന്ന് ഉള്ളത്. തെലുങ്ക് പതിപ്പിന് 17 ഷോകളും. ഇവയില്‍ ഭൂരിഭാഗം ഷോകളും ഇതിനകം ഹൗസ്‍ഫുള്‍ ആണ്. അതേസമയം നിലവില്‍ അലോട്ട് ചെയ്തിരിക്കുന്ന ഷോകളില്‍ പലതും തിയറ്റര്‍ കോംപ്ലക്സുകളിലെ താരതമ്യേന ചെറിയ സ്‌ക്രീനുകളിൽ ആണ്.

26.2 കോടിയാണ് ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. 7.50 കോടിയാണ് ആദ്യത്തെ ദിനം 'ലക്കി ഭാസ്കർ' ഇന്ത്യയിൽ നിന്നു നേടിയത്. റിലീസിന്റെ തലേദിവസമായ ഒക്ടോബർ 30 ന് ചിത്രത്തിന്റെ സ്പെഷ്യൽ പ്രിവ്യു ഷോകൾ അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഒരു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചിത്രത്തിന്റെ കളക്ഷൻ 8.50 കോടിയായി. കേരളത്തിലും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന്‌ ചിത്രം 2 കോടിയാണ് നേടിയത്.

മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത് . 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

Content Highlights : less shows for Lucky Baskhar in Tamil Naadu exhibitors responds

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us