'96'ൽ മെയ്യഴകന്റെ കഥ കണ്ടുപിടിച്ചവരുണ്ടോ? ഇത് പ്രേംകുമാർ യൂണിവേഴ്‌സ് എന്ന് പ്രേക്ഷകർ; വൈറലായി വീഡിയോ

സംവിധായകന്റെ മുൻ ചിത്രമായ '96' ഉം 'മെയ്യഴക'നും തമ്മിലുള്ള സാദൃശ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

dot image

കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'മെയ്യഴകൻ'. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് എന്നാൽ തിയേറ്ററിൽ വലിയ ചലനമുണ്ടാക്കാനായില്ല. ഇപ്പോഴിതാ സംവിധായകന്റെ മുൻ ചിത്രമായ '96' ഉം 'മെയ്യഴക'നും തമ്മിലുള്ള ഒരു സാദൃശ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 'മെയ്യഴക'ന്റെ കഥ '96' ലെ ഒരു സീനിൽ പറയുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

'96' ലെ ഫ്ലാഷ്ബാക്കിൽ ജാനുവും കൂട്ടുകാരും സ്കൂൾ തുറന്ന് തിരികെയെത്തുമ്പോൾ റാമിനെ കാണാതെയാകുന്നുണ്ട്. റാം എവിടെയെന്ന് അന്വേഷിക്കുമ്പോൾ അവന്റെ അച്ഛനുണ്ടായ കടബാധ്യത മൂലം വീട് വിറ്റു അവർ മദ്രാസിലേക്ക് പോയി എന്ന് പറയുന്നുണ്ട്. ഇത് മെയ്യഴകനിലെ അരവിന്ദ് സാമിയുടെ കഥയെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ. മെയ്യഴകൻ ആരംഭിക്കുന്നത് അരവിന്ദ് സാമിയുടെ കഥാപാത്രമായ അരുൾ വീട് വിറ്റു കുടുംബത്തോടൊപ്പം മദ്രാസിലേക്ക് മാറുന്നതാണ്. നിരവധി പേരാണ് രണ്ട് സിനിമകളിലെയും സാമ്യതയെ ചൂണ്ടിക്കാണിച്ച് രംഗത്തെത്തുന്നത്. ഇത് പ്രേംകുമാറിൻ്റെ യൂണിവേഴ്‌സ് ആണോ എന്നാണ് പലരും ചോദിക്കുന്നത്.

നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചതിന് ശേഷം വളരെ മികച്ച അഭിപ്രായങ്ങളാണ് സിനിമയെ തേടിയെത്തുന്നത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് മെയ്യഴകനെന്നാണ് പ്രതികരണങ്ങൾ. ഒരു ക്ലാസ്സിക് ചിത്രമാണ് മെയ്യഴകൻ എന്നും ചിത്രത്തിൽ അരവിന്ദ് സാമിയും കാർത്തിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടെന്നുമാണ് ചിത്രം കണ്ട ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വേണമെന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം. മെയ്യഴകന് കേരളത്തിൽ നിന്നും ഓവർസീസ് മാർക്കറ്റില്‍ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ തമിഴ് നാട്ടിൽ ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് സിനിമ കണക്ട് ആയില്ലെന്നും ചിത്രത്തെ ട്രിം ചെയ്യേണ്ടി വരും എന്ന് മനസ്സിലായപ്പോൾ അത് ഒരുപാട് വേദന നൽകിയെന്നും സംവിധായകൻ പ്രേംകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Content Highlights: Audiences find the connection between Meiyazhagan and 96, video goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us