'ധനുഷിന്റെ സംവിധാനത്തിന്റെ പ്ലസ് പോയിന്റ് അതാണ്, ഇമോഷൻ വിട്ടൊരു കളി ഇല്ല'; ജി വി പ്രകാശ് കുമാർ

നിത്യ മേനൻ തന്നെയാണ് ഈ ചിത്രത്തിലും ധനുഷിന്റെ ജോഡിയായെത്തുന്നത്

dot image

'രായൻ' എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം ധനുഷിന്റെ സംവിധാനത്തിൽ വീണ്ടും തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണ് 'ഇഡ്‌ലി കടൈ'. നിത്യ മേനൻ - ധനുഷ് കോംബോയിലെത്തിയ 'തിരുച്ചിത്രമ്പലം' പോലെ തന്നെ ഇമോഷൻസിന് പ്രാധാന്യം നൽകുന്നതാണ് 'ഇഡ്ഡലി കടൈ' എന്നും താൻ സിനിമ 40 മിനിറ്റോളം കണ്ടെന്നും പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകനാണ് ജി വി പ്രകാശ് കുമാർ. 'ഇഡ്‌ലി കടൈ' ഒരു റൂറൽ ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാൻ അദ്ദേഹത്തിനൊപ്പം അസുരനും, ആടുകളവും ചെയ്തിട്ടുണ്ട്. 'ഇഡ്ഡലി കടൈ' ഒരു റൂറൽ ചിത്രമാണ്. അദ്ദേഹത്തിന്റെ റൂറൽ സെൻസ് മികച്ചതാണ്. ഞാൻ 40 മിനിറ്റ് സിനിമ കണ്ടു, സൂപ്പർ ആയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. 'തിരുച്ചിത്രമ്പലം' പോലെ തന്നെ ഇമോഷൻസിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഇഡ്ഡലി കടൈ. ധനുഷിന്റെ സംവിധാനത്തിന്റെ പ്ലസ് പോയിന്റും അതാണ്,' ജി വി പ്രകാശ് കുമാർ പറഞ്ഞു.

നിത്യ മേനൻ തന്നെയാണ് ഈ ചിത്രത്തിലും ധനുഷിന്റെ ജോഡിയായെത്തുന്നത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് 'ഇഡ്‌ലി കടൈ'. പാ പാണ്ടി, രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിൽ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രം വെെകാതെ തിയേറ്ററുകളിലെത്തും.

ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് 'ഇഡ്‌ലി കടൈ' നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണ് ചിത്രം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല.

Content Highlights:GV Prakash Kumar about Dhanush movie idli kadai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us