തിയേറ്ററിലും ഒടിടിയിലും ഹിറ്റ്, കൈയടി നേടി സ്വാസിക; മികച്ച അഭിപ്രായവുമായി 'ലബ്ബർ പന്ത്' സ്ട്രീമിങ് ആരംഭിച്ചു

മലയാള ചിത്രമായ അയ്യപ്പനും കോശിയിലും നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ തമിഴരശൻ പച്ചമുത്തു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

dot image

ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ഹരീഷ് കല്യാൺ നായകനായ 'ലബ്ബർ പന്ത്'. മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയ ചിത്രം തിയേറ്ററിൽ വലിയ വിജയമാണ് നേടിയത്. ഒക്ടോബർ 31 ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമകളിൽ ഒന്നാണ് 'ലബ്ബർ പന്ത്' എന്നാണ് ചിത്രം കണ്ട പ്രേക്ഷക പ്രതികരണങ്ങൾ. തമിഴരശൻ ​​പച്ചമുത്തു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമയായിരുന്നു.

സിനിമയുടെ തിരക്കഥയും, അഭിനേതാക്കളുടെ പ്രകടനവും, ഹ്യൂമറുമെല്ലാം വളരെ മികച്ച രീതിയിലാണ് ഉള്ളതെന്നും അഭിപ്രായമുണ്ട്. ചിത്രം തിയേറ്ററിൽ നിന്ന് മിസ് ആയതിലുള്ള സങ്കടവും പല പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഒടിടിയിൽ ലഭ്യമാണ്. ചിത്രത്തിലെ സ്വാസികയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. യശോദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സ്വാസിക അവതരിപ്പിച്ചത്.

റിലീസ് ചെയ്ത ആദ്യ ദിനം തിയേറ്ററുകളിൽ നിന്ന് എഴുപത്തിയഞ്ച് ലക്ഷം മാത്രമായിരുന്നു ചിത്രം നേടിയത്. എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിവസം 1.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരുന്നത്. മലയാള ചിത്രമായ അയ്യപ്പനും കോശിയിലും നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ തമിഴരശൻ പച്ചമുത്തു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ലബ്ബര്‍ പന്ത് കഥ പറയുന്നത്.

ഹരീഷ് കല്യാൺ, സഞ്ജന, അട്ടക്കത്തി ദിനേശ്, ദേവദർശിനി ചേതൻ, പ്രദീപ് ദുരൈരാജ്, ജെൻസൻ ദിവാകർ, ഗീത കൈലാസം, ബാല ശരവണൻ, സ്വാസിക വിജയ്, കാളി വെങ്കട്ട്, തമിഴ്മണി ഡി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ നിർമാണം. ദിനേശ് പുരുഷോത്തമനാണ് ക്യാമറ. ജി മദനൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ്.

Content Highlights: Lubber Pandhu receives great acclaim after OTT release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us