ഫീൽ ഗുഡ് അല്ല, ഇനിയല്പം ഫാന്റസിയാകാം, 'തിരുച്ചിത്രമ്പലം' സംവിധായകന്റെ അടുത്ത ചിത്രം മാധവനൊപ്പം,പേര് അദൃഷ്ടശാലി

മിത്രൻ ആർ ജവഹർ സംവിധാനത്തിൽ പുറത്തിറങ്ങിയ 'തിരുച്ചിത്രമ്പലം' വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

dot image

'തിരുച്ചിത്രമ്പലം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മിത്രൻ ആർ ജവഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'അദൃഷ്ടശാലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മാധവൻ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രണ്ട് പശ്ചാത്തലത്തിൽ രണ്ട് ലുക്കിലുള്ള മാധവനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.

ആദ്യ ചിത്രമായ തിരുച്ചിത്രമ്പലത്തിന്റെ ഫീൽ ഗുഡ് സ്വഭാവത്തിൽ നിന്ന് മാറി ഫാന്റസി എലമെന്റ് ഉള്ള ഒരു ഇമോഷണൽ ഡ്രാമയാണ് ചിത്രമെന്നാണ് റിപ്പോർട്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രാധിക ശരത്കുമാർ, സായ് ധൻസിക, മഡോണ സെബാസ്റ്റ്യൻ, ഷർമിള മാന്ദ്രെ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ജയമോഹനും അരവിന്ദ് കമലനാഥനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാർത്തിക് മുത്തുകുമാർ ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ശർമിള, രേഖ വിക്കി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

madhavan movie poster

മിത്രൻ ആർ ജവഹർ സംവിധാനത്തിൽ പുറത്തിറങ്ങിയ 'തിരുച്ചിത്രമ്പലം' വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഒരു ഫീൽ ഗുഡ് റൊമാന്റിക് ഴോണറിൽ ഒരുങ്ങിയ ചിത്രം നിർമിച്ചത് സൺ പിക്ചേഴ്സ് ആയിരുന്നു. ധനുഷിനെ കൂടാതെ നിത്യ മേനൻ, ഭാരതിരാജ, പ്രകാശ് രാജ്, പ്രിയ ഭവാനി ശങ്കർ, റാഷി ഖന്ന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിലെ അഭിനയത്തിന് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രം ലോകമെമ്പാടുമായി 110 കോടി രൂപ നേടി.

Content Highlights: Thiruchitrambalam director next film starring Madhavan announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us