ഇന്ത്യയിൽ മാത്രമല്ല അങ്ങ് തായ്‌വാനിലും ഉണ്ട് പിടി, ആറാഴ്ച തുടർച്ചയായി നെറ്റ്ഫ്ലിക്സിലെ ആദ്യ പത്തിൽ 'മഹാരാജ'

ഒടിടി റിലീസിന് പിന്നാലെ മറ്റു ഭാഷകളില്‍ നിന്നും മഹാരാജ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു

dot image

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രമാണ് മഹാരാജ. തമിഴ്‌നാട്ടിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ചിത്രം 100 ക്ലബ്ബിൽ ഇടം നേടിയത്. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടിയായിരുന്നു ചിത്രം. ഇപ്പോഴിതാ ഇന്ത്യയിൽ മാത്രമല്ല തായ്‌വാനിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജൂൺ 18 ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം തായ്‌വാനിൽ മികച്ച 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയും 6 ആഴ്ച തുടർച്ചയായി ആ സ്ഥാനം നിലനിർത്തുകയും ചെയ്തു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒടിടി റിലീസായെത്തിയതിന് പിന്നാലെ മറ്റു ഭാഷകളില്‍ നിന്നും മികച്ച അഭിപ്രായം മഹാരാജ സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ട്വിസ്റ്റിനെപ്പറ്റിയും പ്രകടനങ്ങളെപ്പറ്റിയും ലോകത്തിലെ പല കോണുകളിൽ നിന്നുള്ള സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്തിരുന്നു.

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമായിരുന്നു. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരോടൊപ്പം അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

Content Highlights: Vijay Sethupathi's Maharaja made it to the list of top 10 non-English films in Taiwan

dot image
To advertise here,contact us
dot image