ഫൈറ്റ് മാത്രമല്ല, പാട്ടുകളും 'ഫയറാ'കും!; 'പുഷ്പ'യുടെ വരവിനെ പഞ്ചാക്കാൻ ഒരുങ്ങി മൂന്ന് സംഗീത സംവിധായകർ

'പുഷ്പ'യുടെ തിയേറ്റർ അവകാശം വിറ്റഴിച്ചത് 600 കോടി രൂപയ്ക്കാണെന്നും ഓവർസീസിലൂടെ മാത്രം 125 കോടി രൂപ സ്വന്തമാക്കിയെന്നും ഇ ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

dot image

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രമാണ് 'പുഷ്പ 2 ദി റൂൾ'. വലിയ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റിനും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ മ്യൂസിക്കിനെപ്പറ്റിയുള്ള പുതിയ റിപ്പോർട്ടുകൾ ആണ് ഇപ്പേൾ പുറത്തുവരുന്നത്. ചിത്രത്തിൽ ദേവി ശ്രീ പ്രസാദ് ആയിരുന്നു ആദ്യം സംഗീത സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെ കൂടാതെ മൂന്ന് പുതിയ സംഗീത സംവിധായകർ കൂടി സിനിമയിൽ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

തമൻ എസ്, അജനീഷ് ലോകനാഥ്, സാം സി എസ് തുടങ്ങിയരാണ് സിനിമയുടെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദിന് തന്നെയാണ് ചിത്രത്തിലെ പാട്ടുകളുടെ ചുമതല. ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്തായാലും ഈ തീരുമാനം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിട്ടുണ്ട്. ദേവി ശ്രീ പ്രസാദിന്റെ പശ്ചാത്തലസംഗീതം സംവിധായകനും കൂട്ടർക്കും ഇഷ്ടമാകാതെ പോയതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ചർച്ചകളുണ്ട്.

അരവിന്ദ സമേത, വാരിസ്, പ്രിൻസ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് തമൻ എസ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വരുൺ ധവാൻ ചിത്രമായ 'ബേബി ജോണി'ലെ തമന്റെ പശ്ചാത്തലസംഗീതം ഏറെ ശ്രദ്ധ നേടിയിരുന്നു. 'മഹാരാജ', 'കാന്താര', 'മംഗളവാരം' തുടങ്ങിയവയാണ് അജനീഷ് ലോകനാഥിൻ്റെ പ്രശസ്തമായ വർക്കുകൾ. ഇതിൽ 'കാന്താര'യിലെ സംഗീതത്തിന് നിരവധി അംഗീകാരങ്ങളാണ് അജനീഷിനെ തേടിയെത്തിയത്. 'വിക്രം വേദ', 'കൈതി', 'ആർഡിഎക്സ്' തുടങ്ങി നിരവധി തമിഴ് തെലുങ്ക് മലയാളം സിനിമകൾക്ക് സംഗീതം നൽകിയ ആളാണ് സാം സി എസ്.

ഡിസംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പുഷ്പ റിലീസ് ചെയ്യും. നേരത്തെ ഡിസംബർ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. പുഷ്പയുടെ തിയേറ്റർ അവകാശം വിറ്റഴിച്ചത് 600 കോടി രൂപയ്ക്കാണെന്നും ഓവർസീസിലൂടെ മാത്രം 125 കോടി രൂപ സ്വന്തമാക്കിയെന്നും ഇ ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഇ4 എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പദ്ധതിയിടുന്നത്.

Content Highlights: Allu arjun's Pushpa 2 to have three music composers for bgm

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us