'ആലപ്പുഴ ജിംഖാന' സ്‌പോര്‍ട്‌സ് കോമഡി പടം; അജിത്ത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' അപ്ഡേറ്റ് നൽകി നസ്‌ലെന്‍

അജിത്ത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യിൽ നസ്‌ലെന്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.

dot image

ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് നസ്‌ലെന്‍. 'തണ്ണീർമത്തൻ ദിനങ്ങൾ', 'പ്രേമലു' എന്നീ സിനിമകളിലൂടെ താനൊരു നല്ല നടനാണെന്നും നസ്‌ലെന്‍ തെളിയിച്ചു. നിരവധി സിനിമകളാണ് ഇനി നസ്‌ലെന്റേതായി പുറത്തിറങ്ങാനുള്ളത് അതിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖാലിദ് റഹ്മാൻ ഒരുക്കുന്ന 'ആലപ്പുഴ ജിംഖാന'. ചിത്രത്തിനായുള്ള നസ്‌ലെന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ വൈറലായിരുന്നു.

കോമഡി-സ്‌പോര്‍ട്‌സ് ഴോണറില്‍ വരുന്ന പടമാണ് 'ആലപ്പുഴ ജിംഖാന'. അതിനെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയുന്ന ഘട്ടത്തിലല്ല. റഹ്മാൻ ഇക്ക പറയുന്നത് പോലെ സിനിമ ഉണ്ടായിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും നസ്‌ലെന്‍ പറഞ്ഞു. അണ്ടർഡോഗ്സ് ആയിട്ടുള്ള കഥാപാത്രങ്ങൾ സ്ഥിരം ചെയ്യുക എന്നൊരു പ്ലാൻ തനിക്ക് ഇല്ല. 'ആലപ്പുഴ ജിംഖാന'യിൽ കുറച്ച് അണ്ടർഡോഗ് പിള്ളേരാണ് ഉള്ളത്. ആ ഒരു സിനിമ മാത്രമേ ഇനി അത്തരത്തിലുള്ളത് ഉള്ളൂ. അഭിനവ് സുന്ദർ നായക് ഒരുക്കുന്ന 'മോളിവുഡ് ടൈംസി'ൽ മൊത്തത്തിൽ വേറൊരു പരിപാടിയാണെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നസ്‌ലെന്‍ പറഞ്ഞു.

അജിത്തിനെ നായകനാക്കി ആധിക് രവിചന്ദർ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിൽ നസ്‌ലെന്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നസ്‌ലെന്‍. അജിത്തിനൊപ്പമുള്ള സിനിമ ഉറപ്പിക്കാനായിട്ടോ അതിനെക്കുറിച്ച് ഒന്നും പറയാനായിട്ടോ സമയമായിട്ടില്ല. ഡേറ്റും കാര്യങ്ങളും ഒത്തുവന്നാൽ മാത്രമേ അത് സംഭവിക്കുകയുള്ളൂ എന്നും നസ്‌ലെന്‍ പറഞ്ഞു.

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയിൽ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. .പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്.

Content Highlights: Naslen talks about Alappuzha Gymkhana and good Bad ugly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us