കമൽ ഹാസൻ ഇനി 'ഉലകനായകൻ' അല്ല, എന്നാൽ ആ പേര് ആദ്യം വിളിച്ചത് ആര്?

കമലിനെ ആദ്യമായി ഉലകനായകൻ എന്ന് വിളിച്ചത് ആരെന്ന് നോക്കാം

dot image

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, ഗായകൻ, ഗാനരചയിതാവ്, നൃത്ത

സംവിധായകൻ എന്നിങ്ങനെ സിനിമയിലെ സർവമേഖലകളിലും മികവ് തെളിയിച്ച കലാകാരനാണ് കമൽ ഹാസൻ. അദ്ദേഹത്തെ ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന പേരാണ് 'ഉലകനായകൻ' എന്നത്. എന്നാൽ ആ വിശേഷണം ഇനി വേണ്ട എന്ന് ഔദ്യോഗികമായി കമൽ അറിയിച്ചത് വർത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഈ വേളയിൽ കമലിനെ ആദ്യമായി ഉലകനായകൻ എന്ന് വിളിച്ചത് ആരെന്ന് നോക്കാം.

വിക്രം സിനിമയിലെ ഉലകനായകൻ എന്ന ടൈറ്റിൽ കാർഡ്

കമൽ ഹാസന് ഉലകനായകൻ എന്ന ടൈറ്റിൽ കാർഡ് ആദ്യമായി നൽകിയത് 'തെനാലി' എന്ന തന്റെ സിനിമയിലാണ് എന്ന് സംവിധായകൻ കെ എസ് രവികുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആ ചിത്രം ചെയ്യുന്നതിൽ കമൽ ഹാസൻ ഏറെ സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ സഹോദരൻ ആ സിനിമയുടെ സാമ്പത്തികമായ കാര്യങ്ങളിൽ വരെ സഹായിച്ചിട്ടുണ്ടെന്നും കെ എസ് രവികുമാർ പറഞ്ഞു. എന്നാൽ അവർ ഇരുവരും തന്നോട് തിരികെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ആ സിനിമയിലൂടെയാണ് താൻ നിർമാതാവിന്റെ കുപ്പായം അണിഞ്ഞത് എന്നും അതിന് കാരണമായത് കമൽ ഹാസനായിരുന്നു എന്നും കെ എസ് രവികുമാർ ആ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഈ കാരണങ്ങളാൽ കമൽഹാസന് എന്തെങ്കിലും സ്പെഷ്യലായി നൽകണമെന്ന് താൻ ആഗ്രഹിച്ചു. ആ സമയം പത്മശ്രീ, ഡോക്ടർ തുടങ്ങിയ ടൈറ്റിൽ കാർഡുകളാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. അദ്ദേഹത്തിന് പുതിയ ഒരു ടൈറ്റിൽ കാർഡ് നൽകണമെന്ന ചിന്തയിൽ നിന്നാണ് ഉലകനായകൻ എന്ന പേര് വരുന്നത് എന്ന് കെ എസ് രവികുമാർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കെ.എസ് രവികുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നത്.

ഉലകനായകൻ എന്ന ടൈറ്റിലിനോട് കമൽ ഹാസന് താത്പര്യമില്ലായിരുന്നു. എന്നാൽ ആ പേര് പറയുന്നതിന് അദ്ദേഹത്തിന്റെ വീട്ടിൽ എത്തുമ്പോൾ താൻ കൈയിൽ ഒരു ക്യാമറ കരുതിയിരുന്നു. 'ആളവന്താൻ' എന്ന സിനിമയുടെ ചിത്രീകരണ സമയമായിരുന്നു അത്. കമൽ ഹാസൻ ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രം ഷൂട്ട് ചെയ്തു. അഞ്ച് എണ്ണിയ ശേഷം അദ്ദേഹത്തോട് കണ്ണുകൾ അടച്ചുകൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ ആവശ്യപ്പെട്ടു. ശേഷം സി ജിയുടെ സഹായത്തോടെ ഈ ഉലകം മുഴുവൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് ലയിക്കുന്ന തരത്തിലുള്ള ടൈൽ കാർഡ് ഒരുക്കി. അത് തന്നെ സംബന്ധിച്ചിടത്തോളം എന്നും അഭിമാനം തോന്നുന്ന കാര്യമാണ് എന്നും കെ എസ് രവികുമാർ അന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കമൽ ഹാസൻ ഉലകനായകൻ എന്ന വിശേഷണത്തോട് താല്പര്യം ഇല്ലെന്ന് അറിയിച്ചത്. 'സിനിമാ കരിയറിൽ ആരാധകർ ഉലകനായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. സിനിമ ഇപ്പോഴും ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. കലയേക്കാൾ വലുതല്ല ഒരു കലാകാരനും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിശേഷണങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുത്. നിങ്ങൾക്ക് കമൽ ഹാസൻ എന്നോ, കമൽ എന്നോ കെ എച്ച് എന്നോ വിളിക്കാം. മാധ്യമങ്ങളും മറ്റു പ്രവർത്തകരും എല്ലാം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. തുടർന്നും നിങ്ങളുടെ സ്നേഹം ഉണ്ടാകണം' എന്നാണ് കമൽ പറഞ്ഞത്.

Content Highlights: Here’s how Kamal Haasan was named as Ulaganayakan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us