ആ റീമേക്ക് സിനിമയിലൂടെ എന്നെ കൂടുതൽ ആളുകൾ അറിഞ്ഞു, നന്ദി പറയേണ്ടത് ആമിർ ഖാനോട്; സൂര്യ

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു 'ഗജിനി'

dot image

ആമിർ ഖാൻ ഗജിനിയുടെ ഹിന്ദി റീമേക്ക് ചെയ്തതിലൂടെ തന്നെ കൂടുതൽ ആളുകൾ അറിഞ്ഞുവെന്ന് സൂര്യ. നോർത്തിലുള്ള തമിഴ് അറിയാത്തവർക്ക് എന്നെ പരിചയപ്പെടുത്തിയത് ആമിർ ഖാനാണ്. സാധാരണയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ നടനോ സംവിധായകനോ മീഡിയക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറില്ല. ആദ്യമായി ആമിർ സാർ മുന്നോട്ട് വന്ന് സിനിമയെക്കുറിച്ചും അതിൽ പ്രവർത്തിച്ച എല്ലാവരെയും കുറിച്ച് പറഞ്ഞു. അദ്ദേഹം ഹിന്ദി വേർഷനിൽ ചെയ്തത് തനിക്ക് ഒരുപാട് ഇഷ്ടമായി. ഐഎംഡിബിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

'എന്റെ നാല് തമിഴ് സിനിമകളാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. 'കാക്ക കാക്ക' 'ഫോഴ്സ്' എന്ന പേരിൽ റീമേക്ക് ചെയ്തു. 'ഗജിനി' അതേ പേരിൽ തന്നെയാണ് റീമേക്ക് ചെയ്തത്. 'സിങ്കം' റീമേക്ക് ചെയ്തപ്പോൾ കുറച്ച് മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ വർഷം 'സുരറൈ പോട്രു' 'സർഫിറ'യായി എത്തി. പിന്നോട്ട് നോക്കുമ്പോൾ ഇതിൽ തന്നെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ആമിർ ഖാൻ സാറിനോടാണ്. മറ്റുള്ള സിനിമകളും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. പക്ഷെ ഗജിനി വളരെ മനോഹരമായ അനുഭവമായിരുന്നു. ഭാഷയുടെ അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് ആ ചിത്രത്തിലൂടെ ആളുകൾ എന്നെ അറിഞ്ഞു', സൂര്യ പറഞ്ഞു.

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഗജിനി. സൂര്യയുടെ കരിയറിലെ വഴിത്തിരിവായ ചിത്രമായിരുന്നു ഗജിനി. 2008 ലാണ് ആമിർ ഖാൻ ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. എ ആർ മുരുഗദോസ് തന്നെയായിരുന്നു ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്തത്. എ ആർ റഹ്‌മാൻ ആണ് സിനിമക്ക് സംഗീതം ഒരുക്കിയത്.

Content Highlights: more people got to know about me because of Aamir khan says Suriya

dot image
To advertise here,contact us
dot image