സമൂഹ മാധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകളിൽ ഇപ്പോൾ ബേസിൽ ജോസഫാണല്ലോ താരം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്ബോള്‍ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ബേസിൽ കൈനീട്ടിയത് കാണാതെ ഒരു താരം പൃഥ്വിരാജിന് താരം കൈകൊടുത്തതാണ് ട്രോളുകൾക്ക് കാരണമായത്. ഈ ട്രോളുകൾക്ക് ഇപ്പോൾ ബേസിൽ മറുപടിയുമായി എത്തിയിരിക്കുകയാണ്.
കാലിക്കറ്റ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസിഡറായ ബേസില്‍, ടീമിന്റെ കപ്പ് നേട്ടവും വിജയാഘോഷവുമാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം 'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്സ്' എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. മാത്രമല്ല, തന്നെ ട്രോളിയ സുഹൃത്തുക്കളായ ടൊവിനോ തോമസിനെയും സഞ്ജു സാംസണെയും നടൻ ടാഗും ചെയ്തിട്ടുണ്ട്.
കഥ ഇതുകൊണ്ടും അവസാനിക്കുന്നില്ല, ബേസിലിന്റെ പോസ്റ്റിന് താഴെ ടൊവിനോയും സഞ്ജുവും മറുപടിയുമായി എത്തിയിട്ടുണ്ട്. 'കണ്‍ഗ്രാജുലേഷന്‍സ്' എന്നായിരുന്നു ടൊവിനോയുടെ കമന്റെങ്കിൽ 'കണ്‍ഗ്രാറ്റ്സ് പയ്യാ!! നെക്സ്റ്റ് ടൈം കൈ തരാൻ ഞാൻ വരാം' എന്നായിരുന്നു സഞ്ജുവിന്റെ കമന്റ്.
കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ഇഎംഎസ് കോര്പ്പറേഷന് സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയില്‍ ട്രോളുകൾക്ക് ആധാരമായ സംഭവം അരങ്ങേറിയത്.കാലിക്കറ്റ് എഫ്സി - ഫോഴ്സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി.
സഞ്ജു സാംസണും ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി മാറി. ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ചെയ്യുകയും അതിന് താഴെ ‘നീ പക പോക്കുകയാണല്ലേടാ’ എന്ന് ബേസിൽ മറുപടി കൊടുക്കുകയും ചെയ്തു. അതിന് മറുപടിയായി ടൊവിനോ ‘കരാമ ഈസ് എ ബീച്ച്’ എന്നും കമന്റിട്ടു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി.
Content Highlights: Basil Joseph instagram post on the football trolls against him