'അമരൻ' സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് ബി ജെ പി, ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് എസ് ഡി പി ഐ

സിനിമ കശ്മീരിനെയും മുസ്‌ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് എസ് ഡി പി ഐ ആരോപിച്ചു

dot image

ശിവകാർത്തികേയൻ നായകനായി മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് അമരൻ. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി. പുതിയതലമുറയിൽ ദേശസ്നേഹം വളർത്താൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിനിമ പ്രദർശിപ്പിക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നത്.

എന്നാൽ സിനിമ കശ്മീരിനെയും മുസ്‌ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് എസ് ഡി പി ഐ ആരോപിച്ചു. മറ്റ് മതവിഭാഗങ്ങളിൽ മുസ്‌ലിം വിരുദ്ധത പടർത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടി. മേയ് 17 എന്ന തമിഴ് അനുകൂല സംഘടനയും ഇതേ ആരോപണവുമായി രംഗത്തുണ്ട്. അതേസമയം, സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണെന്ന് ബി ജെ പി തമിഴ്നാട് സംസ്ഥാന വക്താവ് എ എൻ എസ് പ്രസാദ് പറഞ്ഞു. സംസ്ഥാനത്തുടനീളം സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ ക്രമീകരണം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

രാജ്കുമാർ പെരിയസാമി സംവിധാനത്തിലൊരുങ്ങിയ കഴിഞ്ഞ മാസം 31-നാണ് 'അമരൻ' റിലീസ് ചെയ്തത്. കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമലാണ് ചിത്രം നിർമിച്ചത്. സിനിമാ മേഖലയിൽ നിന്നുള്ളവരും രാഷ്ട്രീയ പ്രവർത്തകരും അടക്കം സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്.

Content Highlights: BJP wants 'Amaran' to be displayed in schools, SDPI opposes it

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us