ആട്ടം മികച്ച സിനിമയാണെന്ന് കേട്ടു,ഓസ്‌കാർ എൻട്രി തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് പങ്കില്ല;ലാപതാ ലേഡീസ് സംവിധായക

"ഓസ്കാർ പുരസ്കാരങ്ങളിലെ പ്രധാന കാറ്റഗറികളിലെല്ലാം പായലിന്റെ ചിത്രമായ All We Imagine As Light മത്സരത്തിനുണ്ടാകും"

dot image

ഓസ്കർ അക്കാദമി പുരസ്‌കാരത്തിലേക്ക് ഈ വർഷം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രം ഓസ്കറിൽ മത്സരിക്കുന്നത് ഇന്ത്യയിലെ സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണെന്ന് സംവിധായിക കിരൺ റാവു പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കും ഓസ്കാർ എൻട്രിക്ക് വേണ്ടി നടന്നിട്ടുണ്ടാക്കുകയെന്നും 'ആട്ടം' എന്ന സിനിമയെ കുറിച്ചും മികച്ച അഭിപ്രായമാണ് കേട്ടതെന്നും കിരൺ റാവു പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് കിരൺ റാവുവിന്റെ പ്രതികരണം.

'ലാപതാ ലേഡീസ് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ എൻട്രി ആയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. സിനിമ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ സന്തോഷമുണ്ടായി. വളരെ ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കും ഓസ്കാർ എൻട്രിക്ക് വേണ്ടി നടന്നിട്ടുണ്ടാകുക. കാരണം അത്രയധികം നല്ല സിനിമകൾ ഇത്തവണ എൻട്രിക്ക് വേണ്ടി വന്നിരുന്നു. പായൽ കപാഡിയയയുടെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ് ഒന്ന്. മികച്ച അഭിപ്രായം കേട്ട മറ്റൊരു സിനിമയാണ് 'ആട്ടം'. അങ്ങനെ മികച്ച 29 സിനിമകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഞങ്ങളുടെ സിനിമ തിരഞ്ഞെടുക്കുന്നതിന് അവർക്ക് പ്രത്യേക കാരണങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാകും. പായലിന്റെ സിനിമ മികച്ചതാണെന്നുള്ളതിൽ എനിക്ക് ഒരു സംശയവുമില്ല. ഓസ്കാർ പുരസ്കാരങ്ങളിലെ പ്രധാന കാറ്റഗറികളിലെല്ലാം പായലിന്റെ ചിത്രം മത്സരത്തിനുണ്ടാകും. ഇന്ത്യയിലെ സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണിത്' കിരൺ റാവു പറഞ്ഞു.

Laapataa Ladies movie

ഓസ്കർ അവാർഡ്‌സിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള വിഭാഗത്തിലാണ് ലാപതാ ലേഡീസ് മത്സരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് സിനിമയെ ഓസ്കാർ അവാർഡിലേക്കുള്ള എൻട്രിയായി തിരഞ്ഞെടുത്തത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ആടുജീവിതവും ദേശീയ അവാർഡ് സ്വന്തമാക്കിയ ആട്ടവുമായിരുന്നു ഓസ്കാർ എൻട്രിക്കുള്ള അവസാന റൗണ്ടിലെത്തിയ മലയാള സിനിമകൾ. കാൻസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്‌കാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന പായൽ കപാഡിയയുടെ സിനിമയും ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്നു.

Content Highlights: Kiran Rao about Laapataa Ladies,Aattam,All We Imagine As Light and Oscar entry competition

dot image
To advertise here,contact us
dot image