ഇന്ത്യൻ 2 പാളി… ക്ഷീണം തീർക്കാൻ ശങ്കർ; ഇനിയും 100 കോടി മുടക്കി ഇന്ത്യൻ 3 റീഷൂട്ടിന് ?

ഈ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് ഇനിയും 100 കോടിയോളം രൂപ മുടക്കേണ്ടി വരുമെന്നും സൂചനകളുണ്ട്

dot image

തമിഴ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കമൽ ഹാസൻ-ഷങ്കർ കൂട്ടുകെട്ടിന്റെ ഇന്ത്യൻ 2 . വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ തിയേറ്ററുകളിൽ ദയനീയമായി പരാജയം ഏറ്റുവാങ്ങുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ 2ന്റെ തുടർച്ചയായ ഇന്ത്യൻ 3 റീഷൂട്ട് ചെയ്യാൻ ഷങ്കർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ഇന്ത്യൻ 3 റീ ഷൂട്ട് ചെയ്യുമെന്നും പുതിയ കുറച്ച് രംഗങ്ങൾ കൂട്ടിച്ചേർക്കുമെന്നും എം 9 ന്യൂസിനെ ഉദ്ധരിച്ച് പിങ്ക്‌വില്ലയാണ് റിപ്പോർട്ട് ചെയ്യുന്നത്. കമൽ ഹാസനാണ് റീഷൂട്ട് ചെയ്യാമെന്ന് നിർദേശിച്ചത്. ഈ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് ഇനിയും 100 കോടിയോളം രൂപ മുടക്കേണ്ടി വരുമെന്നും സൂചനകളുണ്ട്.

Indian 2 movie poster

അതേസമയം, ഇന്ത്യൻ മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വലും സീക്വലും ചേർന്നതാണ് ഇന്ത്യൻ 3. വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ കാജൽ അഗർവാളാണ് നായികയാകുന്നത്. ‘ഇന്ത്യൻ 3: വാർ മോഡ്’ എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്.

ഇന്ത്യൻ 2 വിന് തിയറ്റർ റിലീസിന് പിന്നാലെ വ്യാപക വിമർശനങ്ങളായിരുന്നു ലഭിച്ചത്. സേനാപതിയെന്ന കഥാപാത്രമായി കമൽ ഹാസൻ വീണ്ടുമെത്തിയപ്പോൾ സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. കമലിന്റെ മേക്കപ്പിലെ അപാകതകളും കഥയിലെ പുതുമയില്ലായ്മയുമാണ് വിനയായി മാറിയത്.

Content Highlights: Reports that Shankar to reshoot Indian 3 scenes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us