'ആസിഫ് അലിയുടെ കയ്യിൽ ഇത്രയൊക്കെ ഉണ്ടെന്ന് അറിഞ്ഞില്ല, അയാൾ നല്ലൊരു നടനാണ്'; മധു

'എനിക്ക് ടൊവിനോയെയും, ഫഹദ് ഫാസിലിനെയും ഇഷ്ടമാണ്'

dot image

മലയാളത്തിലെ യുവതാരങ്ങളില്‍ തനിക്ക് പ്രിയപ്പെട്ടവരെ കുറിച്ച് സംസാരിച്ച് നടന്‍ മധു. യുവ നടന്മാരിൽ ടൊവിനോയെയും ഫഹദിനെയും ഇഷ്ടമാണെന്നും ആസിഫ് അലിയുടെ ചിത്രങ്ങൾ തന്നെ അതിശയിപ്പിച്ചെന്നും പറയുകയാണ് മധു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'എനിക്ക് ടൊവിനോയെയും, ഫഹദ് ഫാസിലിനെയും ഇഷ്ടമാണ്. ഇപ്പോൾ ആസിഫ് അലിയുടെ കുറേ സിനിമകൾ കണ്ടു. ആസിഫ് അലി ഇത്രയൊക്കെ ഉണ്ട് എന്ന് എനിക്ക് ആദ്യം ഇമാജിൻ ചെയ്യാൻ കഴിഞ്ഞില്ല. ആസിഫിന്‍റെ ഇപ്പോൾ ഇറങ്ങുന്ന പടങ്ങൾ കാണുമ്പോഴാണ് ഇതൊക്കെ

ഇയാളുടെ കയ്യിലുണ്ടായിരുന്നല്ലോ എന്ന് തോന്നുന്നത്. നല്ല നടനാണ്. അംഗീകരിക്കാൻ തോന്നുന്നു' മധു പറഞ്ഞു.

അടുത്തിടെ ആസിഫ് അലി നായകനായെത്തിയ സിനിമകള്‍ പ്രേക്ഷക പ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയിരുന്നു. കിഷ്കിന്ധാ കാണ്ഡവും തലവനും വലിയ വിജയമാണ് സ്വന്തമാക്കിയത്. കിഷ്കിന്ധാ കാണ്ഡം ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റെയും പ്രകടനങ്ങൾക്ക് വലിയ കൈയ്യടിയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തലവനിലെയും നടന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെവല്‍ ക്രോസ് , അഡിയോസ് അമിഗോസ് തുടങ്ങിയ ചില ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ വിജയം നേടാനായില്ലെങ്കിലും ആസിഫ് അലിയുടെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നത്.

Content Highlights:  actor madhu says asif ali is awsome actor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us