തലയെ വിടാൻ ഉദ്ദേശമില്ല, 'കങ്കുവ'യ്ക്ക് ശേഷം ശിവയുടെ അടുത്ത ചിത്രം അജിത്തിനൊപ്പമെന്ന് കെ ഇ ജ്ഞാനവേൽ രാജ

ആദ്യ ഭാഗത്തേക്കാള്‍ വലിയ സ്കെയിലിൽ ആണ് 'കങ്കുവ 2' പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

dot image

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി ആക്ഷൻ ചിത്രമാണ് കങ്കുവ. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ ശിവക്ക് വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കങ്കുവയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരികയാണ്.

വീരം, വിശ്വാസം, വിവേകം, വേതാളം എന്നീ സിനിമകൾക്ക് ശേഷം ശിവ വീണ്ടും അജിത് കുമാറിനൊപ്പം ഒന്നിക്കാനൊരുങ്ങുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കങ്കുവയുടെ നിർമാതാവായ കെ ഇ ജ്ഞാനവേൽ രാജ ആണ് ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവിട്ടത്. കങ്കുവയുടെ റിലീസിന് ശേഷം തെലുങ്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ ഷൂട്ട് 2025ല്‍ ആരംഭിക്കുമെന്നും 2026 പൊങ്കലിനാണ് റിലീസ് ചെയ്യാൻ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സൺ പിക്ച്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ഈ ചിത്രത്തിന് ശേഷമാകും കങ്കുവ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുകയെന്നും കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു. ആദ്യ ഭാഗത്തിനേക്കാൾ വലിയ സ്കെയിലിൽ ആണ് കങ്കുവ 2 പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കങ്കുവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ സംവിധായകാൻ സിരുത്തൈ ശിവ സന്തോഷം പങ്കുവെച്ചെത്തിയിരുന്നു. 'അവസാനം കങ്കുവ തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയില്‍ നിന്നും സിനിമ കണ്ടിറങ്ങിയ സ്‌നേഹിതര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴാണ് പൂര്‍ണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്', എന്നാണ് ശിവ പറഞ്ഞത്. ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlights: After Kanguva Siva to direct Ajith next

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us