തമിഴ്നാട്ടിൽ ദളപതി തന്നെ 'ഗോട്ട്', ഇന്ത്യൻ താത്തയെയും മറികടന്നില്ല; 'കങ്കുവ' കളക്ഷൻ റിപ്പോർട്ട് പുറത്ത്

സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി 'കങ്കുവ' മാറി

dot image

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് എന്നാൽ ആദ്യ ഷോ കഴിഞ്ഞത് മുതൽ മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുകയാണ്. 58.62 കോടിയാണ് സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ദി ഗോട്ട്, വേട്ടയ്യൻ, ഇന്ത്യൻ 2 എന്നീ സിനിമകൾക്ക് ശേഷം ഈ വർഷത്തെ നാലാമത്തെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന സിനിമയാണിത്.

ഇതോടെ സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി കങ്കുവ മാറി.

തമിഴ്നാട്ടിൽ നിന്ന് 11.30 കോടിയാണ് സിനിമക്ക് നേടാനായത്. 31 കോടി നേടിയ വിജയ് സിനിമയായ ദി ഗോട്ട് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. നിലവിൽ ആറാം സ്ഥാനത്താണ് കങ്കുവയുള്ളത്. രജനി ചിത്രമായ വേട്ടയ്യൻ, ശിവകാർത്തികേയന്റെ അമരൻ, കമൽ ഹാസൻ - ഷങ്കർ ചിത്രമായ ഇന്ത്യൻ 2 , വിക്രമിന്റെ തങ്കലാൻ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള സിനിമകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യ ദിനം 4.2 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

അതേസമയം കങ്കുവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ സംവിധായകാൻ സിരുത്തൈ ശിവ സന്തോഷം പങ്കുവെച്ചെത്തിയിരുന്നു. 'അവസാനം കങ്കുവ തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയില്‍ നിന്നും സിനിമ കണ്ടിറങ്ങിയ സ്‌നേഹിതര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴാണ് പൂര്‍ണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്', എന്നാണ് ശിവ പറഞ്ഞത്. ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlights: Suriya film Kanguva fails to beat Vijay film The GOAT at boxoffice

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us