വലിയ ബഹളമുണ്ടാക്കാതെ,കഥാപാത്രത്തെ മനസിലാക്കി ചെയ്യുന്ന നടൻ;മമ്മൂട്ടിയേക്കാൾ ഭാഗ്യവാന്മാരാണ് നമ്മൾ:മധു

അഭിനയം മാത്രമല്ല ജീവിതത്തെയും വളരെ സീരിയസ് ആയി എടുത്തിട്ടുള്ള ആളാണ് മമ്മൂട്ടിയെന്നും മധു

dot image

നടൻ മമ്മൂട്ടിയെ പ്രശംസിച്ച് മധു. ചെയ്യുന്ന കഥാപാത്രങ്ങളെ നല്ല രീതിയിൽ മനസിലാക്കി ചെയ്യുന്ന സീരിയസ് ആയ അഭിനേതാവാണ് മമ്മൂട്ടിയെന്ന് മധു പറഞ്ഞു. അഭിനയം മാത്രമല്ല ലൈഫ് തന്നെ വളരെ സീരിയസ് ആയി എടുത്തിട്ടുള്ള ആളാണ് അദ്ദേഹമെന്നും മധു കൂട്ടിച്ചേർത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'വളരെ സീരിയസ് ആയ നടനാണ് മമ്മൂട്ടി. അഭിനയം മാത്രമല്ല ലൈഫ് തന്നെ വളരെ സീരിയസ് ആയി എടുത്തിട്ടുള്ള ആളാണ് അദ്ദേഹം. വലിയ ബഹളങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെങ്കിൽ പോലും ചെയ്യുന്ന കഥാപാത്രങ്ങളെ മനസിലാക്കി അറിഞ്ഞ് ചെയ്യുന്ന ആളാണ്. അഭിനയം ആസ്വദിച്ച് ചെയ്യുന്ന ആളാണ് അദ്ദേഹം. മമ്മൂട്ടിയേക്കാൾ ഭാഗ്യവാന്മാർ നമ്മളാണ് കാരണം അങ്ങനെ ഒരു ആർട്ടിസ്റ്റിനെ നമുക്ക് കിട്ടിയതിന്', മധു പറഞ്ഞു.

സിനിമകളുടെ തെരഞ്ഞെടുപ്പിന്റെ പേരിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പ്രേക്ഷക പ്രശംസയാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകളിൽ അഭിനയിച്ച ഫലിപ്പിച്ച് അദ്ദേഹം കൈയ്യടി വാങ്ങുന്നുണ്ട്. നാല് സിനിമകളാണ് നിലവില്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക, മഹേഷ് നാരായൺ ചിത്രം, ജിതിൻ ജെ ജോസ് പ്രൊജക്റ്റ് എന്നിവയാണ് അവ. ഇതിൽ വലിയ ബഡ്ജറ്റിലാണ് മഹേഷ് നാരായണൻ ചിത്രമൊരുങ്ങുന്നത്. മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ശ്രീലങ്കയിൽ ആരംഭിച്ചു.

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി സ്ത്രീപീഡകനായ വില്ലനെയാണ് അവതരിപ്പിക്കുന്നതെന്ന ജോൺ ബ്രിട്ടാസ് എംപി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മെഗാസ്റ്റാർ 428 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പി'ന്റെ കഥാകൃത്തായിരുന്നു ജിതിൻ കെ ജോസ്. സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Mammootty is a serious actor who does roles after lots of study says Madhu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us