'എന്റെ പെർഫോമൻസ് ധനുഷിന് ഇഷ്ടമായില്ല, അതിൽ സോറി'; നയൻതാരയുടെ പഴയ വീഡിയോ ശ്രദ്ധ നേടുന്നു

നാനും റൗഡി താനിലൂടെ 2016ലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത് നയൻതാരയ്‌ക്കായിരുന്നു

dot image

നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വിഷയത്തിൽ ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ എത്തുന്നുണ്ട്. ഇതിനിടയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ തന്റെ പ്രകടനം ധനുഷിന് ഇഷ്ടമായില്ല എന്ന് നയൻസ് പറയുന്ന പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

നാനും റൗഡി താനിലൂടെ 2016ലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത് നയൻതാരയ്‌ക്കായിരുന്നു. ഈ വേദിയിൽ വെച്ചയിരുന്നു നടിയുടെ പ്രതികരണം. സിനിമയെ വിജയിപ്പിച്ച പ്രേക്ഷകർക്കും വിജയ-പരാജയങ്ങൾക്കൊപ്പം നിന്ന ആരാധകർക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും നന്ദി പറഞ്ഞ ശേഷം നടി ധനുഷിനോട് മാപ്പ് ചോദിക്കുന്നതായി പറയുന്നത് വീഡിയോയിൽ കാണാം. 'നാനും റൗഡി താനിലെ എന്റെ പെർഫോമൻസ് ധനുഷിന് ഇഷ്ടമായില്ല. നിങ്ങളെ നിരാശപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു. അടുത്ത തവണ ശരിയാക്കാം,' എന്നായിരുന്നു നടിയുടെ പ്രതികരണം.

അതേസമയം നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്നാണ് നയന്‍താര പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. 'Nayanthara: Beyond the Fairy Tale' എന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസിന് ഒരുങ്ങുന്നത്.

നയന്‍താരയുടെ കരിയറും ജീവിതവും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാതെ വൈകിപ്പിച്ചുവെന്ന് നയന്‍താര പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതം നല്‍കിയില്ലെന്നും ഇതാണ് ഡോക്യുമെന്ററി വൈകാനും പിന്നീട് റീ എഡിറ്റ് ചെയ്യാനും കാരണമായതെന്നും നടി പറഞ്ഞു. 'നാനും റൗഡി താന്‍' സിനിമയുടെ സമയത്തും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് പിന്നീട് ചിത്രത്തിനുണ്ടായ വലിയ വിജയത്തില്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര വെളിപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Nayanthara old video saying that Dhanush hated her performance in Naanum Rowdy Thaan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us