നെരുപ്പ് പോലെ വന്നില്ല, വന്നത് വിമർശനങ്ങൾ; പരിഹാരമായി കങ്കുവയുടെ 12 മിനിറ്റ് ട്രിം ചെയ്ത് അണിയറപ്രവർത്തകർ

യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്

dot image

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകർ സിനിമയുടെ രംഗങ്ങൾ ട്രിം ചെയ്തതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പുതിയ കാലഘട്ടത്തിലെ രംഗങ്ങളിൽ നിന്നാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മണിക്കൂർ 22 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം.

അതേസമയം സിനിമയിലെ ദിഷ പഠാനിയുടെ കഥാപാത്രത്തെക്കുറിച്ച് നിർമാതാവ് കെഇ ജ്ഞാനവേൽ രാജയുടെ ഭാര്യ നേഹയുടെ വാക്കുകൾ ഏറെ വിവാദമായിരുന്നു. 'ദിഷ അവതരിപ്പിച്ച എയ്ഞ്ചല എന്ന കഥാപാത്രത്തെക്കുറിച്ചല്ല കങ്കുവ എന്ന ചിത്രം. അതിനാൽ രണ്ടര മണിക്കൂർ സിനിമയിൽ മുഴുവൻ സമയവും ദിഷയെ കാണിക്കാനാകില്ല. ചിത്രത്തിൽ ദിഷയുടെ ഉദ്ദേശം സുന്ദരിയായി കാണപ്പെടുക എന്നതാണ്. സംവിധായകന്റെ തീരുമാനങ്ങളാണ് അത്. വിമർശനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രൊപ്പഗാണ്ടയെ സ്വീകരിക്കുകയില്ലെന്നുമായിരുന്നു നേഹ സമൂഹ മാധ്യമങ്ങളിൽ കമന്റ് ചെയ്തത്. എന്നാൽ ഇത് വിവാദമായ പശ്ചാത്തലത്തിൽ നേഹ തന്റെ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ സിനിമയ്‌ക്കെതിരെ വരുന്ന വിമർശനങ്ങളിൽ ജ്യോതികയുടെ പ്രതികരണവും ഏറെ ചർച്ചയായിരുന്നു. ചിത്രത്തിനെ എന്തിന് ഇത്രയേറെ വിമർശിക്കുന്നു എന്നാണ് ജ്യോതിക ചോദിച്ചത്. 'സിനിമയുടെ അരമണിക്കൂറിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം സിനിമ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് നൽകുന്നത് എന്ന് ജ്യോതിക അഭിപ്രായപ്പെട്ടു.

സിനിമയ്‌ക്കെതിരെ മാധ്യമങ്ങളിൽ നിന്നു വലിയ തോതിൽ നെ​ഗറ്റീവ് റിവ്യൂ വരുന്നു. തീർത്തും ബുദ്ധിശൂന്യമായ സിനിമകൾ മുമ്പ് വന്നിട്ടുണ്ട്, എന്നാൽ ആ സിനിമകളെയൊന്നും ആരും ഇത്തരത്തിൽ വിമർശിച്ചിട്ടില്ല എന്ന് ജ്യോതിക അഭിപ്രായപ്പെട്ടു. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താൻ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക വ്യക്തമാക്കിയിരുന്നു.

Content Highlights: Kanguva is now trimmed by 12 minutes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us